JHL

JHL

മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ വികസന ഫണ്ട് തിരിമറി: ഫ്രണ്ട്സ് ക്ലബ് ഭാരവാഹികൾ ഡിഡിഇ മധുസൂദനൻ ടിപി യെ കണ്ട് പരാതി നൽകി

കാസർഗോഡ്. മൊഗ്രാൽ വൊക്കേഷ ണൽ ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് റൂം,തൊഴിൽ  കോഴ്സ് പദ്ധതികൾക്കായി അനുവദിച്ച വികസന ഫണ്ട്‌ ഹയർസെക്കൻഡറി വിഭാഗത്തിലെ മുൻ പ്രിൻസിപ്പാൾ ഇൻ ചാർജ്  തിരിമറി നടത്തി ഒരുമാസം പിന്നിട്ടിട്ടും ഇതിനെതിരെ പിടിഎ നൽകിയ പരാതിയിൽ അന്വേഷണത്തിലെ കാലതാമസവും, അധ്യാപകനെതിരെയുള്ള നടപടികൾ വൈകുന്നതിലും ആശങ്ക അറിയിച്ച് മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഭാരവാഹികൾ കാസർഗോഡ് ഡിഡിഇ മധുസൂദനൻ ടിവിയെ കണ്ടു പരാതി നൽകി. 

 പിടിഎയുടെ പരാതി പ്രകാരം പോലീസി ന്റെയും വിജിലൻസി ന്റെയും അന്വേഷണം വൈകുന്നത് മൂലം സ്കൂളിലെ 2 പ്രധാന വികസന പദ്ധതികൾ സ്കൂളിന് നഷ്ടപ്പെട്ടു പോകുമെന്ന ആശങ്ക നാട്ടുകാർക്കിടയിലും രക്ഷിതാക്കൾക്കിടയിലുമുണ്ട്.ഇതിൽ ഏറെ പ്രാധാന്യത്തോടെ നോക്കി കണ്ട തൊഴിൽ അധിഷ്ഠിത കോഴ്സ്    ആരംഭിക്കാനുള്ള പദ്ധതിയാണ് അന്വേഷണം നീണ്ടു പോകുന്നതിനാൽ  അനിശ്ചിതത്വത്തിലാ യിരിക്കുന്നത്.16 മുതൽ 23 വയസ്സുവരെയുള്ള യുവതി-യുവാക്കളെ ലക്ഷ്യമിട്ടാണ് ആധുനിക ലോകത്തെ തൊഴിൽ സാധ്യതയുടെ അറിവും,നൈപുണ്യവും നൽകുക എന്ന ഉദ്ദേശത്തോടെയാണ് സ്കിൽ ഡെവലപ്മെന്റ് സെന്റർ(എസ്ഡിസി) പ്രവർത്തനമാരംഭിച്ചത്. ഇതിനാവശ്യമായ സാമഗ്രികൾ വാങ്ങിക്കാനുള്ള ഫണ്ടാണ് തിരിമറി നടത്തിയിട്ടുള്ളത്. 

ഔപചാരികമായ വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും സഹചര്യത്തിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നാൽ അത്തരം വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ മൊബൈൽ ഫോൺ,ഹാൻഡ് വെയർ റിപ്പയർ ടെക്നീഷ്യൻ, അമിനേറ്റർ മീഡിയ കോഴ്സുകൾ സർക്കാർ അനുവദിച്ചത്.ഇതിനായി അനുവദിച്ച 21.5 ലക്ഷം ഫണ്ടും തിരിമറി നടത്തിയതിൽ ഉൾപ്പെടുന്നുണ്ട്. കോഴ്സിൽ ചേർന്ന വിദ്യാർത്ഥികളും, യുവാക്കളും ഇപ്പോൾ ആശങ്കയിലാണുള്ളത്.

 അതേപോലെ ഹയർസെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ലാബും ക്ലാസ് മുറിയും ഒരുക്കുന്നതിനാണ് എസ്എസ്കെ സ്റ്റാർ പദ്ധതി പ്രകാരം രണ്ട് ക്ലാസ്സ്‌  റൂമുകൾ അനുവദിച്ചതും.ഇതിന് അനുവദിച്ച 30 ലക്ഷം രൂപയിൽ നിന്ന് ആദ്യ ഘടുവായി ലഭിച്ച 12ലക്ഷം രൂപാ ഫണ്ടും തിരിമറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

 ഫണ്ട് തിരിമറി സ്കൂളിന്റെ സൽ പേരിന് കളങ്കമുണ്ടാക്കിയെന്നും,പദ്ധതി നഷ്ടപ്പെടുന്നതിൽ പിടിഎയ്ക്കും വിദ്യാർഥികൾക്കും, നാട്ടുകാർക്കും ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ വിഷയത്തിൽ  അടിയന്തരമായി ഡി ഡി ഇ  ഇടപെടണമെന്നും ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് എം പി അബ്ദുൽ ഖാദർ, സെക്രട്ടറി കെ വി അഷ്റഫ്,ജോയിൻ സെക്രട്ടറി മിഷാൽ റഹ്മാൻ എക്സിക്യൂട്ടീവ് അംഗം എംഎസ് അബ്ദുല്ല കുഞ്ഞി, എന്നിവർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

No comments