മംഗൽപാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ കൗമാര ആരോഗ്യ ദിനവും ലഹരി വിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു
മംഗൽപാടി: കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം , താലൂക്ക് ആസ്ഥാന ആശുപത്രി മംഗൽപാടിയുടെയും, സ്കൂൾ വിമുക്തി മിഷൻ,എക്സൈസ് റേഞ്ച് ഓഫീസ് കുമ്പളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജി എച്ച് എസ് എസ് മംഗൽപാടിയിൽ വച്ച് കൗമാര ആരോഗ്യ ദിനവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൗമാരക്കാർക്കായി സംഘടിപ്പിച്ച പരിപാടി മംഗൽപാടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.അശോക് കെ. ഉൽഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് നസീമ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ നൗഷാദ് കെ.പി. പരിപാടിക്ക് സ്വാഗതം പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ജയകൃഷ്ണൻ എം. കെ. . .മുഹമ്മദ് ഉപ്പള ഗേറ്റ് , ഹോസ്പിറ്റൽ പി ആർ ഒ/എൽ ഒ സനൽ,സ്റ്റാഫ് സെക്രട്ടറി ഷൈജു വി.വി., ഹസീന ടീച്ചർ, അബ്ദുൽ ജബ്ബാർ പത്വാടി, റുക്‌സാന, എന്നിവർ സംസാരിച്ചു.എക്സൈസ് റേഞ്ച് ഓഫീസർ പ്രജിത്ത് പി. കൗമരകാർക്കായി "ലഹരി വിരുദ്ധ" ബോധവത്കരണ ക്ലാസ് നടത്തി.ഐ സി ടി സി കൗൺസിലർ ചിത്രാ റായ് "എച് ഐ വി യും കൗമാരക്കാരും" എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി.സ്കൂൾ കൗൺസിലർ ഗീത മരകിനി,വിമുക്തി ക്ലബ് നോഡൽ ടീച്ചർ വിബിന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഡോളസെൻ്റ് ഹെൽത്ത് കൗൺസിലർ അവിത വി. നന്ദി പറഞ്ഞു. ലഹരിക്കെതിരെ എന്ന വിഷയത്തിൽ യു.പി.,ഹൈസ്കൂൾ എന്നീ വിഭാഗത്തിൽ നടന്ന പോസ്റ്റർ രചന മത്സരം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
Post a Comment