JHL

JHL

ചേപ്പിനടുക്കയിൽ കളിസ്ഥലം അനുവദിക്കണം: മുസ് ലിം യൂത്ത് ലീഗ്

 

കുമ്പള.കൊടിയമ്മ ചേപ്പിനടുക്ക പ്രദേശത്ത് കളിസ്ഥലം അനുവദിക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് ശാഖാ കൺവെൻഷൻ ആവശ്യപ്പെട്ടു. 
ഇവിടെ കളിസ്ഥലമില്ലാത്തതിനാൽ 
കിലോമീറ്ററുകൾ സഞ്ചരിച്ചാണ് യുവാക്കളും കുട്ടികളും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത്. 
ഒരു വാർഡിൽ ഒരു കളിസ്ഥലം എന്ന സർക്കാർ നയം നടപ്പിലാക്കുന്നതിനായി കാടുകയറി ഒഴിഞ്ഞുകിടക്കുന്ന ഇവിടത്തെ റവന്യൂ ഭൂമി ഉപയോഗപ്പെടുത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 
മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി ഉദ്ഘാടനം ചെയ്തു. 
ഖാലിദ്.ബി അധ്യക്ഷനായി. 
മുസ് ലിം ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗം അഷ്റഫ് കൊടിയമ്മ മുഖ്യ പ്രഭാഷണം നടത്തി.യുസുഫ് ചേപ്പിനടുക്കം,അബ്ബാസ് ബിൽറോഡി, ഐ.കെ സിദ്ധീഖ്, അമ്പ വിൽറോടി,മൂസ ചേപ്പിനടുക്കം,മുഹമ്മദ് കുഞ്ഞി ഇച്ചിലമ്പാടി,മുഹമ്മദ് ഷുഹൈബ് ,ഇജാസ്. സി, സിറാജുദ്ധീൻ ബി.കെ,മുഹമ്മദ് റാഷിദ്,ഇബ്റാഹിം ഖലീൽ , ഷുഹൈൽ ബിൽറോഡി, മുസമ്മിൽ ചേപ്പിനടുക്ക, 
സലാം ബിൽറോഡി,സാബിർ മൂടേമാർ,വാഖിഫ് ഐ.കെ , തൽഹത്ത്, മുംതീഷ് മടത്തുർ , സി.എച്ച് ഷഹദാബ്,അനസ് മടത്തൂർ സംസാരിച്ചു.
യോഗത്തിൽ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ശാഖാ കമ്മിറ്റിക്ക് രൂപം നൽകി. 
ഖാലിദ്.ബി( പ്രസിഡൻ്റ്), മൂസ ചേപ്പിനടുക്ക, മുഹമ്മദ് കുഞ്ഞി ഇച്ചിലംപാടി, മുഹമ്മദ് ശുഹൈബ് സി.എച്ച് (വൈസ് പ്രസിഡൻ്റുമാർ), സിറാജുദ്ധീൻ ബി.കെ ( ജന.സെക്രട്ടറി), മുഹമ്മദ് ഷുഹൈൽ, ഹിഷാം മദനി വിൽറോഡി, മുസമ്മിൽ സി.എ ( ജോ. സെക്രട്ടറിമാർ), മുഹമ്മദ് റാഷിദ് ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

No comments