JHL

JHL

മഹാന്മാരുടെ നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും നിറദീപമായി അണയാതെ സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കാസർകോട് ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. നാരായണൻ നായർ


ചൗക്കി(www.truenewsmalayalam.com) : മഹാന്മാരുടെ നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത ഇന്ത്യൻ  സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും നിറദീപമായി അണയാതെ സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാസർകോട് ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. നാരായണൻ  നായർ അഭിപ്രായപ്പെട്ടു. 

മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വേലായുധൻ പതാക ഉയർത്തി. 

ഹനീഫ് ചേരങ്കൈ, വിജയകുമാർ, അഹ്മദ് ചൗക്കി, മുകുന്ദൻ മാസ്റ്റർ, കുഞ്ഞികണ്ണൻ, മുഹമ്മദ് അലി എരിയാൽ, മോഹനൻ കടപ്പുറം, ഹസൈനാർ എൻ.എ, 
ഇ .എം .ഇസ്മയിൽ, മുസ്തഫ ബള്ളൂർ, മാധവൻ നായർ, 
ബഷീർ തോരവളപ്പ്, മാധവൻ പെരിയടുക്ക, ദിനേശൻ, രാജു അർജാൽ എന്നിവർ പങ്കെടുത്തു.

 ഹമീദ് കാവിൽ  സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

No comments