JHL

JHL

അമ്പതിനായിരം കിലോമീറ്റർ പൂർത്തിയാക്കി, ഗിന്നസ് ബുക്കിൽ കയറിയ പ്രായം കുറഞ്ഞ സോളോ ബൈക്ക് റൈഡർ കുമ്പളക്കാരി അമൃതാ ജോഷി

കുമ്പള :  ബൈക്കിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും 50,000 കിലോമീറ്റർ സഞ്ചരിച്ച്  25-കാരി. കുമ്പളയിലെ അമൃതാ ജോഷിയാണ് ബൈക്കിലൂടെ സഞ്ചരിച്ച് ശ്രദ്ധേയമാവുന്നത്. ചെറുപ്രായത്തിൽതന്നെ അന്താരാഷ്ട്രസവാരിക്കുള്ള നിരവധി പുരസ്കാരങ്ങളും യുവതിയെ തേടിയെത്തി. ദേശീയ, അന്തർദേശീയ തലത്തിൽ ആറ് പുരസ്കാരങ്ങൾ നേടിയെടുത്തിട്ടുണ്ട്.

 നാലുവർഷത്തിനിടെ 50,000 കിലോമീറ്റർ ബൈക്ക് ഓടിച്ചു. 2021 ഫെബ്രുവരി അഞ്ചിന് കോഴിക്കോട്ടുനിന്നായിരുന്നു തുടക്കം. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ എന്നീ രാജ്യങ്ങളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്തു. ഒരു ദിവസം 10 മുതൽ 12 മണിക്കൂർ വരെ ബൈക്ക് ഓടിക്കുമായിരുന്നു. 2023-ൽ ശ്രീലങ്കയിലും 2024-ൽ ഭൂട്ടാനിലും സഞ്ചാരം. അടുത്തിടെ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും സഞ്ചാരം പൂർത്തിയാക്കി.

2019-ൽ പിതാവിന്റെ ആകസ്മിക വേർപാടിൽനിന്ന് കരകയറാനായിരുന്നു ബൈക്ക് സഞ്ചാരം. ആദ്യഘട്ടത്തിൽ കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നടത്തിയ ചെറിയ യാത്രകൾ ആത്മവിശ്വാസം വർധിപ്പിച്ചു. കുമ്പള സാമൂഹികാരോഗ്യകേന്ദ്രം ക്രോസ് റോഡ് പരിസരത്ത് താമസം. പിതാവ്: പരേതനായ അശോക് ജോഷി. മാതാവ്: അന്നപൂർണാ ജോഷി. സഹോദരങ്ങൾ: അപൂർവു ജോഷി, അത്രേയ് ജോഷി.


No comments