JHL

JHL

മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ് സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യം 79 -മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ് വിവിധങ്ങളായ പരിപാടികളോടുകൂടെ മാനവിക ഐക്യം വിളിച്ചോതിക്കൊണ്ട് നടത്തപ്പെടുന്ന പരിപാടികൾക്ക് റഹ്മാനിയ ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ അബ്ദുൽ റഹ്മാൻ പതാക ഉയർത്തി തുടക്കം കുറിച്ചു.

 വിവിധ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചടങ്ങിൽ പങ്കെടുത്തു.

 ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 7 മണിക്ക് മൊഗ്രാൽ ടൗണിൽ കുടം ഉടയ്ക്കൽ ( ചട്ടി പൊട്ടിക്കൽ) കസേര കളി, പെനാൽറ്റി ഷൂട്ടൗട്ട് എന്നീ പരിപാടികൾ സംഘടിപ്പിക്കും.

 രാവിലെ 9 മണിക്ക് നടന്ന പരിപാടിയിൽ കെ വി അഷറഫ്  സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് എംപി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. 
 ബി എ ലത്തീഫ് ആദൂർ സ്വാതന്ത്ര്യ ദിന സന്ദേ  പ്രസംഗം നടത്തി,  ZA മൊഗ്രാൽ, എം എസ് മുഹമ്മദ് കുഞ്ഞി, കാദർ കെ എം, എച്ച് എ ഖാലിദ്, ഖലീൽ, ഗൾഫ് കമ്മിറ്റി അംഗം ജാഫർ, ടൈൽസ് മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് പി എസ്, താജുദ്ധീൻ, തുടങ്ങിയവർ സംസാരിച്ചു.
 എംഎസ് അബ്ദുല്ല കുഞ്ഞ് നന്ദി പറഞ്ഞു.

No comments