അധികാരികൾക്ക് താക്കീതായി കുമ്പളയിൽ വൻ ടോൾ വിരുദ്ധ റാലി ; കളക്ടറേറ്റിൽ നടന്ന ചർച്ച പരാജയം ; സമരം കടുപ്പിക്കാൻ ആക്ഷൻ കമ്മിറ്റി
കുമ്പള : കുമ്പള ആരിക്കാടിയിൽ ദേശീയപാതാ അതോറിറ്റി സ്ഥാപിക്കുന്ന ടോൾഗേറ്റിനെതിരേ ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ നൂറുകണക്കിനു പ്രവർത്തകർ അണിച്ചേർന്നു. കുമ്പള ബദിയടുക്ക റോഡിൽ നിന്നാരംഭിച്ച മാർച്ച് ആക്ഷൻ കമ്മിറ്റി കൺവീനറും പഞ്ചായത്ത് പ്രസിഡന്റുമായ യു.പി. താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.
സിപിഎം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈർ അധ്യക്ഷനായി. ടോൾഗേറ്റ് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ സ്ഥലത്ത് വൻ പോലീസ്‌സന്നാഹത്തെ വിന്യസിച്ചിരുന്നു. ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെടുത്തിയതിനെത്തുടർന്ന് കർമസമിതി ഭാരവാഹികളുൾപ്പടെ 10 ആളുകളുടെ പേരിൽ കുമ്പള പോലീസ് കേസെടുത്തു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആൾവ, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, എന്നിവർ സംസാരിച്ചു.ഗ്രാമപ്പഞ്ചായത്തംഗം അൻവർ ആരിക്കാടി, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.കെ. ആരിഫ്, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, പി. രഘുദേവൻ മാസ്റ്റർ, നാസർ ബംബ്രാണ, അർഷാദ്, അബ്ദുല്ലത്തീഫ് കുമ്പള, ബി എൻ മുഹമ്മദലി, അലി കുമ്പള , താജുദ്ദീൻ മൊഗ്രാൽ തുടങ്ങിയവർ നേതൃത്വം നൽകി.

ആരിക്കാടി ടോൾഗേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കർമസമിതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ ഹർജി ബുധനാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികളും കർമസമിതിയും നൽകിയ അഞ്ച് ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു.
ആരിക്കാടി ടോൾഗേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ കാര്യമായ തീരുമാനമൊന്നുമുണ്ടായില്ല. ജില്ലയിലെ എംഎൽഎമാരായ എ.കെ.എം. അഷ്റഫ്, എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു എന്നിവർ ചൊവ്വാഴ്ച ദേശീയപാതl അധികൃതരുമായി വീണ്ടും ചർച്ചനടത്തും. ആരിക്കാടിയിൽ ടോൾഗേറ്റ് നിർമാണം അനുവദിക്കില്ലായെന്ന നിലപാടാണ് ജനപ്രതിനിധികൾ അറിയിച്ചിട്ടുള്ളത്.
Post a Comment