JHL

JHL

ദേശീയ കാർ റാലിയിൽ എട്ട് തവണ മുത്തമിട്ട മൂസാ ഷരീഫ് അന്തർദേശീയ റാലിയിലും ജൈത്രയാത്ര തുടരുന്നു; മലേഷ്യൻ റാലിയിൽ മൂസാ ഷരീഫ് സഖ്യത്തിന് ഇരട്ട നേട്ടം


കാസറഗോഡ്:എട്ടാമതും ദേശീയ കാർറാലി ചാമ്പ്യൻഷിപ്പ് മാറോടണച്ച് ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നാലെ അന്തർദേശീയ റാലിയിലും മൂസാ ഷരീഫ് കുതിപ്പ് തുടരുകയാണ്. 

മലേഷ്യയിലെ സെപാങ്ങിൽ നടന്ന മലേഷ്യൻ റാലി ചാമ്പ്യൻഷിപ്പിന്റെ -2025 രണ്ടാം റൗണ്ടിൽ മൂസാ ഷരീഫ് സഖ്യത്തിന് ഉജ്ജ്വല വിജയം.മൂസാ ഷരീഫ് സഖ്യം ഓവറോൾ വിന്നറായി രണ്ടാം റൗണ്ടിൽ ഫിനിഷ് ചെയ്തതോടൊപ്പം മോട്ടോർ സ്പോർട്സ് അസോസിയേഷൻ ഓഫ് മലേഷ്യ സംഘടിപ്പിച്ച എം.എ.എം ഫെസ്റ്റിവൽ ഓഫ് സ്പീഡ് റാലി-2025ലും ഇവർ വെന്നിക്കൊടി പാറിച്ചു.  ഇതോടെ ഇരട്ട നേട്ടമാണ് ഈ സഖ്യം കൈവരിച്ചത്. മലേഷ്യക്കാരനായ കറംജിത് സിംഗ് ആയിരുന്നു മൂസാ ഷരീഫിന്റെ കൂട്ടാളി.
ഒമ്പത് സ്പെഷ്യൽ സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം നേടിയാണ് ടീം എം ആർ യു മോട്ടോർ സ്പോർട്സിന് വേണ്ടി കളത്തിലിറങ്ങിയ ഈ സഖ്യം വിജയകരീടം ചൂടിയത്.
ദേശീയ- അന്തർദേശീയ റാലികളിൽ തുടർച്ചയായി മുന്നേറ്റം നടത്തിവരുന്ന ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ മികച്ച നാവിഗേറ്റർ ആയ  മൊഗ്രാൽ പെർവാഡ്  സ്വദേശി മൂസാ ഷരീഫ് സാഹസികതയുടെ തോഴനായിട്ടാണ് അറിയപ്പെടുന്നത്.



No comments