JHL

JHL

മൊഗ്രാൽ മെക്7 ഹെൽത്ത് ക്ലബ് സ്വാതന്ത്രദിനാഘോഷം


മൊഗ്രാൽ. മൊഗ്രാൽ മെക്7 വ്യായാമ കൂട്ടായ്മ സംഘടിപ്പിച്ച സ്വാതന്ത്ര ദിനാഘോഷം ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. രാവിലെ പതിവ് വ്യായാമത്തിന് ശേഷം കൃത്യം 7 മണിക്ക് റഹ്മാനിയ റെസ്റ്റോറൻ്റ് ഉടമ അബ്ദുൽ റഹ്മാൻ പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. റിട്ട. അധ്യാപകൻ എം വി മുകുന്ദൻ മാഷ് സ്വാതന്ത്ര ദിന സന്ദേശം നടത്തി. തുടർന്ന് ഏരിയ കോർഡിനേറ്റർ ടി കെ ജാഫറിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര ദിന ക്വിസ് മത്സരം നടത്തി. മത്സരത്തിൽ ഷമീർ, ടി ഇ അബ്ദുല്ല, എസ് കെ ലത്തീഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
മീഡിയ കൺവീനർ എം ജി എ റഹ്മാൻ, ട്രെയിനർമാരായ എം എ സിദ്ദീഖ്, ടി എ ജലാൽ, മുഹമ്മദ് കുഞ്ഞി ടൈൽസ്, അബ്‌കോ മുഹമ്മദ്, കെപി മുഹമ്മദ്, താജുദ്ദീൻ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിന് ജില്ലാ അഡ്മിനിസ്ട്രേറ്റർ എം മാഹിൻ മാസ്റ്റർ സ്വാഗതവും മേഖല കോർഡിനേറ്റർ റിയാസ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

No comments