കാസർഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് കുമ്പളയിൽ പൗര സ്വീകരണം
കുമ്പള : കാസർഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് കുമ്പളയിൽ പൗര സ്വീകരണം നൽകി.
പരിപാടി മഞ്ചേശ്വരം എം എൽ എ എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പൗരസമിതി കൺവീനർ സി എ സുബൈർ സ്വാഗതം പറഞ്ഞു. ഭരണസമിതിക്കും ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള പൗരസമിതിയുടെ ഉപഹാരം എംഎൽഎ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റും പൗരസമിതി വർക്കിംഗ് ചെയർപേഴ്സണുമായ ഡി സുബ്ബണ്ണ ആൾവ, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കാർളെ, എ കെ ആരിഫ് IUML, സുന്ദര ആരിക്കാടി INC, സുജിത് റൈ BJP, അഹമ്മദ് അലി കുമ്പള RJD, താജുദ്ധീൻ മൊഗ്രാൽ INL, അങ്കടിമൊഗർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് രാമ ഭട്ട്, ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റ് പി രഘുദേവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പൗര സമിതി ജോയിന്റ് കൺവീനർ കെ എ സന്തോഷ് കുമാർ നന്ദി അറിയിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റും പൗരസമിതി ചെയർപേഴ്സണുമായ യു പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. കുമ്പള സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്ന് ഭരണസമിതി അംഗങ്ങളെയും ഡോക്ടർമാരെയും, ജീവനക്കാരെയും പൗരസമിതിയുടെ നേതൃത്വത്തിൽ കുമ്പള പട്ടണത്തിലേക്ക് ആനയിച്ചുകൊണ്ടുള്ള വർണ്ണാഭമായ ഘോഷയാത്രയും നടന്നു.
Post a Comment