മൊഗ്രാൽ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു
മൊഗ്രാൽ.തനിമ അബ്ദുള്ളയുടെ സഹോദരനും, പരേതനായ അഹമ്മദ് കുട്ടി ആയിഷ(മൈമൂന) ദമ്പതികളുടെ മകനുമായ ബദ്രിയാ നഗറിൽ കെവി ഹൗസിൽ എംകെ മുഹമ്മദ് (50) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ഹോട്ടൽ തൊഴിലാളിയായിരുന്നു.
ഭാര്യ:സൈനബ. മക്കൾ:ജലാൽ, ജസീല,ജുമൈല. മരുമക്കൾ:റഷീദ് അശ് അരി മുളിയടുക്കം,സജീർ പാട്ലട്ക്ക. സഹോദരങ്ങൾ:എംകെ അബ്ദുല്ല(തനിമ) മൊഗ്രാൽ, എംകെ ഹംസ(ട്രഷറർ തഖ്‌വ മസ്ജിദ് നാങ്കി റോഡ്), ഖദീജ മീലാദ് നഗർ.
മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ,മീലാദ് നഗർ മീലാദ് കമ്മിറ്റി അനുശോചിച്ചു.
Post a Comment