എം.പി.എൽ സീസൺ 8ന് പ്രൗഢോജ്ജ്വല സമാപനം; ആയിരങ്ങൾ പങ്കെടുത്ത് മംഗൽപ്പാടിയുടെ മഹാപ്രവാസി സംഗമം
ദുബൈ: ദുബൈ കെ.എം.സി.സി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച എട്ടാമത് മംഗൽപ്പാടി പ്രീമിയർ ലീഗ് (എം.പി.എൽ സീസൺ 8) വിപുലമായ പരിപാടികളോടെ സമാപിച്ചു. ദുബൈ അബു ഹൈൽ സ്പോർട്സ് ബേയിലെ എം.ബി. യൂസുഫ് ഹാജി നഗറിൽ നടന്ന സമാപന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു.
പ്രവാസി മംഗൽപ്പാടിയുടെ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനായി മംഗൽപ്പാടി പഞ്ചായത്ത് കെ.എം.സി.സി വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന പ്രധാന പരിപാടിയാണ് എം.പി.എൽ. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി മാസങ്ങൾ നീണ്ടുനിന്ന വിവിധ കായിക മത്സരങ്ങളും അനുബന്ധ പരിപാടികളും ഉൾക്കൊള്ളുന്ന എം.പി.എൽ, വിപുലമായ ഫാമിലി മീറ്റോടും പൊതുസമ്മേളനത്തോടും കൂടിയാണ് സമാപിച്ചത്.
സമാപന സമ്മേളനം ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ബാപ്പയ്ത്തൊട്ടി അധ്യക്ഷത വഹിച്ചു.
മംഗൽപ്പാടിയുടെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖനായിരുന്ന മർഹൂം ഗോൾഡൻ അബ്ദുൽ ഖാദർ ഹാജിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ രണ്ടാമത് ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ അവാർഡ് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടിക്ക് ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയും വെൽഫിറ്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ യഹ്‌യ തളങ്കര സമ്മാനിച്ചു
പ്രവാസ ലോകത്തും നാട്ടിലും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളും ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
പ്രഥമ പുരസ്കാരം അയ്യൂബ് ഉറുമിക്കായിരുന്നു സമ്മാനിച്ചിരുന്നത്.
വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് അഡ്വ. ഇബ്രാഹിം ഖലീൽ, ഹനീഫ് ടി.ആർ, ഡോ. ഇസ്മാഈൽ, അസീസ് അയ്യൂർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
അബ്ദുല്ല ആറങ്ങാടി, മുനീർ ബേരികെ, സുബൈർ കുബണൂർ, ഇബ്രാഹിം ബേരികെ, സൈഫുദ്ദീൻ മൊഗ്രാൽ, മൻസൂർ മർത്യ ,ജബ്ബാർ ബൈദല, മുഹമ്മദ് കളായി, ഖാലിദ് കാന്തൽ, ഫാറൂഖ് അമാനത്, ജംഷീദ് അട്ക്ക തുടങ്ങി കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ നിരവധി നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു.
എം.പി.എല്ലിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി മീറ്റിൽ നൂറുകണക്കിന് കുടുംബിനികളും കുട്ടികളും പങ്കെടുത്തു.
പ്രശസ്ത കൈമുട്ടിപ്പാട്ട് സംഘമായ ടീം മട്ടന്നൂർ അവതരിപ്പിച്ച കൈമുട്ടിപ്പാട്ട് പരിപാടിയുടെ പ്രധാന ആകർഷണമായി.
സോക്കർ ലീഗ് ഫൈനലിൽ ഫ്രണ്ട്സ് പച്ചമ്പളയെ പരാജയപ്പെടുത്തി ടീം സിറ്റിസൺ ദുബൈ ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
അൻവർ മുട്ടം സ്വാഗതവും ഹാഷിം ബണ്ടസാല നന്ദിയും പറഞ്ഞു.

Post a Comment