വിവിധ ആവശ്യങ്ങളിൽ ആരോഗ്യ-ടൂറിസം മന്ത്രിമാർക്ക് മൊഗ്രാൽ ദേശീയവേദി നിവേദനം നൽകി
കാസർഗോഡ്.കുമ്പളയിലെയും മൊഗ്രാലിലെയും ആരോഗ്യം- ടൂറിസം രംഗത്തെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയത്തിൽ മൊഗ്രാൽ ദേശീയവേദി ജില്ലയിലെത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ,ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് എന്നിവർക്ക് നിവേദനം നൽകി.
പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യ വികസനത്തിൽ അവഗണന നേരിടുന്ന കുമ്പള സർക്കാർ ആശുപത്രിയിൽ (ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ) അനുവദിച്ചതായി പറയുന്ന ഫണ്ടിലെ അനിശ്ചിതത്വം നീക്കി തകർച്ച നേരിടുന്ന ആശുപത്രി കെട്ടിടം പുതുക്കിപ്പണിയാൻ അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടും,മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയെ 10 ബെഡ് കിടത്തി ചികിത്സയുള്ള ആശുപത്രിയായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനും,മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ മാപ്പിള കലകളേ യും,കുമ്പളയിലെ യക്ഷഗാന കലകളേയും,മാപ്പിള തെയ്യങ്ങളെയും സമുന്വയിപ്പിച്ച് മൊഗ്രാൽ ആസ്ഥാനമായി സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുക,മൊഗ്രാൽ തീരത്തെ വിശാലമായ കടൽത്തീരവും,പുഴയോരവും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കണ മെന്നാവശ്യപ്പെട്ടും ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥിനും മൊഗ്രാൽ ദേശീയവേദി നിവേദനം നൽകി.
മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ എ എച്ച് ഇബ്രാഹിം,റിയാസ് കരീം,മുൻ പ്രസിഡണ്ട് നാസർ മൊഗ്രാൽ എന്നിവരാണ് ഡിസിസി ഓഫീസിലും,ഗസ്റ്റ് ഹൗസിലുമായി മന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചത്. മൊഗ്രാൽ കടലോരം ടൂറിസം വികസനത്തിന് അനുയോജ്യമെന്ന് നേരത്തെ ടൂറിസം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.മൊഗ്രാൽ പുഴയോരം നേരത്തെ ഇക്കോ ടൂറിസം പദ്ധതിക്ക് പരിഗണിച്ച പ്രദേശവുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Post a Comment