JHL

JHL

PMAY-G പദ്ധതിയിലെ ക്രമക്കേട്: സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എസ് ഡി പി ഐ

കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ PMAY-G ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ  മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിജിലൻസിന് പരാതി നൽകി.

എസ് ഡി പി ഐ  മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാനയാണ് കാസർകോട് വിജിലൻസ് ഓഫീസിൽ പരാതി സമർപ്പിച്ചത്. PMAY-G പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ടിയിരുന്ന ഏകദേശം 18 ലക്ഷം രൂപയോളം വരുന്ന തുക ഉത്തരവാദപ്പെട്ട ഭരണനടപടികളും അനുമതികളും പാലിക്കാതെ ഒരു ഉദ്യോഗസ്ഥന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്ന ഗുരുതരമായ ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട Maker, Checker, FTO തുടങ്ങിയ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവയെല്ലാം വിശദമായി പരിശോധിക്കണമെന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഭവനനിർമാണ ആനുകൂല്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം ഗൗരവമായി പരിഗണിച്ച് സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും പൊതുഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ് ഡി പി ഐ  ആവശ്യപ്പെട്ടു.

പരാതിയിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് നാസർ ബംബ്രാന ആവശ്യപ്പെട്ടു.

No comments