JHL

JHL

ജില്ലയിലെ യു. ഡി.എഫ്.എം എൽ. എ മാരുടെ കൊലക്കേസ് പ്രതിയുമായുള്ള ബന്ധം അന്വേഷിക്കണം - ഡി വൈ എഫ് ഐ


കുമ്പള : ജില്ലയിലെ യു.ഡി.എഫ് എം.എൽ.എമാരുടെ കൊലക്കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധം അന്വേഷിക്കാൻ പോലീസ് തയ്യാറാകണം. സന്ദീപ് വാര്യർ, എ.കെ. എം അഷ്റഫ്, എൻ എ നെല്ലിക്കുന്ന് എന്നീ എംഎൽഎമാരാണ് 2022 ൽ കാസറഗോഡ്, പുത്തിഗെ- മുഗു റോഡിലെ അബൂബക്കർ സിദ്ദിഖ് കൊലക്കേസ് പ്രതി പൈവളികെ സ്വദേശി അഹമ്മദ് റയിസിനൊപ്പമുള്ള ദൃശ്യങ്ങളാണ്സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.മംഗളൂരു വിമാനത്താവളത്തിൽ നിന്നും അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ശാരീരിക പീഡനത്തിന് ശേഷം കൊലപ്പെടുത്തി തലകീഴായി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ഉപേക്ഷിക്കുകയായിരുന്നു. ക്വട്ടേഷൻ സംഘത്തിന്റെ തലവനാണ് അഹമ്മദ് റയീസ്. ആ ഘട്ടത്തിൽ തന്നെ കേസിലെ പ്രതികൾക്ക് എം. എൽ എ ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുമായി ഉള്ള തെറ്റായ ബന്ധം  DYFI ഉന്നയിച്ചതാണ്.കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ ഒളിവിൽ പോയ പ്രതിയോടൊപ്പമാണ്  ജില്ലയിലെ ജനപ്രതിനിധികളുടെ സൗഹൃദ ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നത്.പോലീസും ക്രൈം ബ്രാഞ്ചും ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതിയോടൊപ്പമുള്ള ഭരണകക്ഷി എംഎൽഎമാരുടെ ഉല്ലാസ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നത് തങ്ങളുടെ പരിപൂർണ്ണ പിന്തുണ പ്രതിക്കുണ്ട് എന്നുള്ളതാണ് തന്നെയാണ് .ഈ അവിശുദ്ധ ബന്ധത്തെക്കുറിച്ചും പ്രതിക്ക് ചെയ്തുകൊടുക്കുന്ന വഴിവിട്ട സഹായങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഒപ്പം  ഉന്നതരായ ഇത്തരം ആളുകളെ യഥാവിധി ഉപയോഗിച്ച് തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

No comments