JHL

JHL

മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്ബ് രണ്ടാം വാർഷികം:മെഗാ സംഗമം ഒക്ടോബർ 20, 21 തീയതികളിൽ

മൊഗ്രാൽ.പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹെൽത്ത് ക്ലബ് അംഗങ്ങളുടെ മെഗാ സംഗമം ഒക്ടോബർ 20,21 തീയതികളിലായി മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും.മൊഗ്രാൽ, കുമ്പള,പട്ട്ള,പള്ളിക്കര, തൃക്കരിപ്പൂർ,പടന്ന, ചെറുവത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ അംഗങ്ങളടക്കം 350-ഓളം പേർ മെഗാ സംഗമത്തിൽ പങ്കെടുക്കും.ഇതിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നുവരുന്നതായി സംഘാടകർ അറിയിച്ചു.

 പരിപാടിയോടനുബന്ധിച്ച് 20ന് രാത്രി 7മണി മുതൽ ഇശൽ ഗ്രാമത്തിലെ കലാകാരന്മാരും, സ്കൂൾ-മദ്രസ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് കലാ വിരുന്നൊരുക്കും. 21ന് രാവിലെ 6:15ന് വ്യായാമം. ക്യാപ്റ്റൻ സലാഹുദ്ദീൻ നേതൃത്വം നൽകും.ശേഷം മെഗാ സംഗമം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, മെക് 7 ബ്രാൻഡ് അംബാസിഡർ അറക്കൽ ബാവ, നോർത്ത് സോണൽ അസി:കോഡിനേറ്റർ നിയാസ് എകരൂർ,ഡോ: ഇസ്മായിൽ മുജദ്ദിദി,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. തുടർന്ന് പ്രഭാത ഭക്ഷണം.

 പരിപാടിയുടെ പ്രചരണാർത്ഥം വിവിധ പരിപാടികൾ മൊഗ്രാലിൽ നടന്നു വരുന്നുണ്ട്. കഴിഞ്ഞദിവസം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. തിങ്കളാഴ്ച(12/10/26) വൈകുന്നേരം 4.30ന് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബും,ഉപ്പള സ്പോർട്സ് ക്ലബ്ബും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും.മെക് 7 ഹെൽത്ത് ക്ലബ്ബ്  അംഗങ്ങൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.19ന് തിങ്കളാഴ്ച വൈകുന്നേരം 4.30ന് കുമ്പളയിലും, 6.30ന് മൊഗ്രാലിലുമായി വിളംബര ജാഥ സംഘടിപ്പിക്കും.

No comments