JHL

JHL

കളിച്ചു പഠിക്കാൻ കമ്പ്യൂട്ടർ:"ഡിജിറ്റൽ സ്ക്വയർ''പദ്ധതിക്ക് മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ തുടക്കം

മൊഗ്രാൽ.പ്രൈമറി ക്ലാസ് മുതൽ കുട്ടികൾക്ക് പഠിക്കാൻ കമ്പ്യൂട്ടർ നൽകി സംസ്ഥാനത്തെ സ്കൂളുകൾ അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിലേക്ക് ചുവടുവെക്കുന്നു.യുപി പഠനം കഴിയുമ്പോഴേക്കും വിദ്യാർത്ഥികളെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ്മപരിപാടിയിൽ തുടക്കമിട്ട "ഡിജിറ്റൽ സ്ക്വയർ'' പദ്ധതിയിലാണ് ഈ ദൗത്യം.ഇതിനകം മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അടക്കം സംസ്ഥാനത്തെ 5100 സ്കൂളുകൾ ഡിജിറ്റൽ പഠന പരിപാടിയുടെ ഭാഗമായി.

 ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികളെ കമ്പ്യൂട്ടർ ഗെയിമുകളിലൂടെയും, വിനോദ പരിപാടികളിലൂ ടെയും അറിവിലേക്ക് നയിക്കാനുള്ളതാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ "കെറ്റി''ന്റെ മേൽനോട്ടത്തിലാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായി 5100 സ്കൂളുകളിലെ പ്രഥമാ ധ്യാപകർക്കും,ഓരോ നോഡൽ ടീച്ചർമാർക്കും ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. ഇതിനായി ഓരോ സ്കൂളിനും രണ്ട് കമ്പ്യൂട്ടറുകളെങ്കിലും ഉറപ്പാക്കും.ഒരു ഓപ്പൺ ലാബും സജ്ജമാക്കും.

 മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ തയ്യാറാക്കിയ ഡിജിറ്റൽ സ്ക്വയർ എസ് എം സി ചെയർമാൻ റിയാസ് കരീം ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം അബ്ദുൽ കരീം,സ്റ്റാഫ് സെക്രട്ടറി എഫ് എം തസ്‌നീം,എസ് ആർ ജി കൺവീനർ സൈനബ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. സുൽഫിക്കർ അലി മാഷ് സ്വാഗതവും, ഫായിസ് നന്ദിയും പറഞ്ഞു.

No comments