കേരള കായിക ദിനം: പ്രമുഖ കായിക പരിശീലകൻ മുഹമ്മദ് കുഞ്ഞി മണ്ണംകുഴിയെ ആദരിച്ചു
കാസർകോട്:തുളുനാടിന്റെ മണ്ണിൽ പ്രഗത്ഭരായ നിരവധി കായികതാരങ്ങളെ വാർത്തെടുത്ത പ്രമുഖ കായിക പരിശീലകൻ മുഹമ്മദ് കുഞ്ഞി മണ്ണംകുഴിയെ കേരള കായിക ദിനത്തിൽ ആദരിച്ചു.
ജില്ലാ അക്വാറ്റിക് അസോസിയേഷനും ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും സംയുക്തമായാണ് ആദരവ് സംഘടിപ്പിച്ചത്.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്ളക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അർജുൻ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അഡീഷണൽ എസ്.പി. ടി.പി. രഞ്ജിത്ത് മുഹമ്മദ് കുഞ്ഞി മണ്ണംകുഴിക്ക് ഉപഹാരം സമർപ്പിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും ജില്ലാ അക്വാറ്റിക് അസോസിയേഷൻ ട്രഷററുമായ അഷ്റഫ് കർള സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.എസ്. മൊയ്തീൻ, മറിയം മാഹിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി ജെയിംസ്, ലീല.നസീമ കൊടിയമ്മ, സ്വായ ലത്തീഫ്, സഫീന ചെമ്മനാട്, ഖാദർ മാന്യ, ഹസ്മിന ഹബീബ്, ഖലീൽ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Post a Comment