സീതാംഗോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഭാര്യയ്ക്ക് പരിക്ക്
സീതാംഗോളി (www.truenewsmalayalam.com) : മുഗുറോഡ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
മുകു സ്വദേശി മൊയ്‌തീന്റെ മകൻ അഷ്റഫ് (40) ആണ് അപകടത്തില്‍ മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഷ്റഫിന്റെ ഭാര്യയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന്(വ്യാഴം) രാവിലെ 11.45-ഓടെ സീതാംഗോളിയിൽ നിന്ന് മുഗുറോഡ് ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ദമ്പതികളുടെ പിന്നിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു..

Post a Comment