JHL

JHL

വിദ്യാർത്ഥി യുവജനങ്ങളെ ചേർത്ത് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം. -പി പി കുഞ്ഞി കൃഷ്ണൻ

മൊഗ്രാൽ.ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന വിദ്യാർത്ഥി യുവജന സംഘടനകളെ ചേർത്തു പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രശസ്ത സിനിമാ നടൻ പിപി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കും, ആതുരസേവന രംഗത്തേക്ക് പ്രവേശിച്ച ഇശൽ ഗ്രാമത്തിലെ ഡോക്ടർമാർക്കും,ഉന്നത പരീക്ഷാ വിജയികളായ വിദ്യാർത്ഥികൾക്കും മൊഗ്രാൽ ദേശീയവേദി ഏർപ്പെടുത്തിയ അനുമോദന ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.മുൻ പ്രസിഡണ്ട്‌ ടി കെ അൻവർ പരിപാടി വിശദീകരിച്ചു.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ മുഖ്യാതിഥിയായി സംബന്ധിച്ചു.
 
ചടങ്ങിൽ വെച്ച്  ഇശൽ ഗ്രാമത്തിലെ കവി ശ്രേഷ്ഠൻ "സാഉക്കാര്‍ കുഞ്ഞിപ്പക്കി''യെ കുറിച്ചുള്ള കെ കെ അബ്ദു കാവുഗോളി എഴുതിയ പുസ്തക പരിചയപ്പെടുത്തലും നടന്നു. എഴുത്തുകാരനും, പ്രശസ്ത നോവലിസ്റ്റുമായ ബാലകൃഷ്ണൻ ചെർക്കളയാണ്  പുസ്തകം പരിചയപ്പെടുത്തിയത്.മൊഗ്രാൽ റഹ്മാനിയ റസ്റ്റോറന്റിലെ 'നടുമുറ്റത്ത്'പ്രത്യേകം തയ്യാറാക്കിയ വേദി 'ജന്തർ മന്ദറിൽ' വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ ഗവേഷണ രംഗത്ത് തിളക്കമാർന്ന നേട്ടം കൈവരിച്ച മെക്കാനിക്കൽ എഞ്ചിനീയർ മാഹിൻ സെയ്ഫ് നൗൽ,ദേശീയ അവാർഡ് ജേതാവും മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ എം മനോജ് കുമാർ,ഇശൽ ഗ്രാമത്തിൽ നിന്ന് ആതുര സേവന രംഗത്തേക്ക് പ്രവേശിച്ച ഡോ:ഫാത്തിമ സഫ്രീന, ഡോ:ഷഹല ബീബി,ഡോ:ഷഹല അബ്ബാസ്,മൊഗ്രാൽ സ്കൂളിൽനിന്ന് 25 വർഷത്തെ സേവനത്തിന് ശേഷം ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്‌നീം,സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, എന്നിവരെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.മൊഗ്രാൽ ജിവി എച്ച്എസ്എസ് പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് കൊപ്പളം,എസ് എം സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട റിയാസ് കരീം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

 മൊഗ്രാൽ സ്കൂളിൽ നിന്ന്  എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും,എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.


ചടങ്ങിൽ എം മാഹിൻ മാസ്റ്റർ,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ, പഞ്ചായത്ത് അംഗം സബൂറ,കുബ്രാ ലത്തീഫ്( മലബാർ അടുക്കള)നിസാർ പെർ വാഡ്, മാധ്യമപ്രവർത്തകൻ ജാബിർ കുന്നിൽ, അബ്ദുള്ളകുഞ്ഞി ഖന്ന,അബ്ദു കാവുഗോ ളി,ബഷീർ അഹമ്മദ് സിദ്ദീഖ്,സിദ്ധിഖലി മൊഗ്രാൽ,സെഡ് എ മൊഗ്രാൽ,സി എം ഹംസ,ടി എം ഷുഹൈബ്,അഹമ്മദലി കുമ്പള,ഹമീദ് കാവിൽ, ഹമീദ് ബദിയടുക്ക, ഖലീൽ മാഷ് കുമ്പള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിക്ക് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ, ഭാരവാഹികൾ നേതൃത്വം നൽകി.

No comments