JHL

JHL

സൈനുല്‍ ആബിദ് വധക്കേസ്: വിധി നിരാശാജനകം; പ്രതികളുടെ ശിക്ഷ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരും: സി പി എ ലത്തീഫ്


കാസര്‍ഗോഡ്: കാസര്‍ഗോഡ് തളങ്കരയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതികളായ മുഴുവന്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയും വെറുതെ വിട്ട കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. ആര്‍എസ്എസ് ക്രിമിനലുകളായ പ്രതികളുടെ ശിക്ഷ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരും.

നീതി ന്യായ വകുപ്പിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്ന അലസ സമീപനവും ആനുകൂല്യങ്ങളുമാണ് കാസര്‍ഗോട് ആര്‍എസ്എസ് ക്രിമിനലുകള്‍ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് പ്രേരണയാകുന്നത്.കാസര്‍കോഡ് ജില്ലയെ കലാപഭൂമിയാക്കുന്നതിന് വേണ്ടി ഏകപക്ഷീയമായ നിരവധി കൊലപാതകങ്ങളാണ് ഈ ക്രിമിനല്‍ സംഘം നടത്തിയിട്ടുള്ളത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ്‌സൈനുല്‍ ആബിദീനെയും സംഘപരിവാര്‍ ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ അക്രമങ്ങള്‍ നടത്തുന്നതിന് കൊലയാളികള്‍ക്ക് പ്രേരകമാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

No comments