JHL

JHL

മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്ബ് രണ്ടാം വാർഷികം:ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു,മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് മിന്നും ജയം

മൊഗ്രാൽ.പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ സംഗമത്തിന്റെ പ്രചരണാർത്ഥം വിവിധ പരിപാടികളാണ് ദിവസേന സംഘടിപ്പിച്ചു വരുന്നത്.ജില്ലയിലെ മെക് 7 ഹെൽത്ത് ക്ലബ് അംഗങ്ങളുടെ മെഗാ സംഗമമാണ് ഒക്ടോബർ 20,21 തീയതികളിലായി മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്നത്.മൊഗ്രാൽ, കുമ്പള,പട്ട്ള,പള്ളിക്കര, തൃക്കരിപ്പൂർ,പടന്ന, ചെറുവത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ അംഗങ്ങളടക്കം 350-ഓളം പേർ മെഗാ സംഗമത്തിൽ പങ്കെടുക്കും.

 ഇതിന്റെ പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണമെന്റിന് പിന്നാലെ കഴിഞ്ഞ ദിവസം മൊഗ്രാൽ-ഉപ്പള സ്പോർട്സ് ക്ലബ്ബ് ടീമുകളെ സംഘടിപ്പിച്ച് ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. ഉപ്പള സ്പോർട്സ് ക്ലബ്ബിനെ എതിരില്ലാത്ത മൂന്ന് ഗോളിന്(3-0)  തോൽപ്പിച്ച് മൊഗ്രാൽ സ്പോർട്സ് ക്ലബ് വിജയിച്ചു.ടീമുകൾക്കുള്ള ട്രോഫിയും, ഉപഹാരങ്ങളും മെക് 7 ജില്ലാ കോഡിനേറ്റർ എം മാഹിൻ മാസ്റ്റർ,ഏരിയ കോഡിനേറ്റർമാരായ റിയാസ് കരീം, ടികെ ജാഫർ എന്നിവർ വിതരണം ചെയ്തു.ചടങ്ങിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ്,വൈസ് പ്രസിഡണ്ട് എം എ അബൂബക്കർ സിദ്ദീഖ്, ട്രഷറർ റിയാസ് മൊഗ്രാൽ,എംഎസ് സി മുൻ ക്യാപ്റ്റൻ മുബാറക്ക് അഹമ്മദ് സിദ്ദീഖ്,അഷ്റഫ് ഉപ്പള എന്നിവരും മെക് 7 അംഗങ്ങളും സംബന്ധിച്ചു.

പരിപാടിയോടനുബന്ധിച്ച് 20ന് രാത്രി 7മണി മുതൽ ഇശൽ ഗ്രാമത്തിലെ കലാകാരന്മാരും, സ്കൂൾ-മദ്രസ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് കലാ വിരുന്നൊരുക്കും. 21ന് രാവിലെ 6:15ന് വ്യായാമം.ക്യാപ്റ്റൻ സലാഹുദ്ദീൻ നേതൃത്വം നൽകും.ശേഷം മെഗാ സംഗമം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുൽഖാദർ,മെക് 7 ബ്രാൻഡ് അംബാസിഡർ അറക്കൽ ബാവ, നോർത്ത് സോണൽ അസി:കോഡിനേറ്റർ നിയാസ് എകരൂർ,ഡോ: ഇസ്മായിൽ മുജദ്ദിദി,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.തുടർന്ന് പ്രഭാത ഭക്ഷണം.

 പരിപാടിയുടെ പ്രചരണാർത്ഥം19ന് തിങ്കളാഴ്ച വൈകുന്നേരം 4.30ന് കുമ്പളയിലും,6.30ന് മൊഗ്രാലിലുമായി വിളംബര ജാഥ സംഘടിപ്പിക്കും.



No comments