വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യവും, പ്രായോഗിക അറിവും വളർത്താൻ സഹായകമായ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ -എ കെ എം അഷ്റഫ് എംഎൽഎ.
മൊഗ്രാൽ. വിദ്യാലയങ്ങളിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളും,ജീവിത നൈപുണികളും വികസിപ്പിക്കുന്നതിനായിട്ടാണ് സമഗ്ര ശിക്ഷാ കേരളം (SSK) സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന 'ക്രിയേറ്റീവ് കോർണർ' എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്. മൊഗ്രാൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠപുസ്തക പഠനത്തോടൊപ്പം വിവിധ തൊഴിൽ മേഖലകളെക്കുറിച്ചുള്ള പ്രായോഗിക ധാരണ കുട്ടികൾക്ക് നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൃഷി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽസ്, പ്ലംബിങ്,ഫാഷൻ ഡിസൈനിംഗ്, പാചകം,മരപ്പണി എന്നിങ്ങനെ ഏഴ് പ്രധാന മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.ഇതിനായി അത്യാധുനിക ഉപകരണങ്ങളാണ് സ്കൂളുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.
സിലബസിലുള്ള തൊഴിൽ ഭാഗങ്ങളെ പ്രവൃത്തിയിലൂടെ പരിചയപ്പെടാൻ ഈ പദ്ധതി വഴി വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു.
ഗണിതം, അടിസ്ഥാനശാസ്ത്രം, സാമൂഹികശാസ്ത്രം,ഭാഷ എന്നീ വിഷയങ്ങളിലെയും പ്രവൃത്തി പരിചയത്തിലെയും ആശയങ്ങളെ അനുയോജ്യമായ തൊഴിൽ മേഖലകളുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.ഇത് കുട്ടികളിൽ പ്രായോഗിക ജീവിത നൈപുണികൾ വികസിപ്പിക്കാനും വിവിധ തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനും സഹായിക്കും.
ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.സ്കൂൾ എച്ച് എം ഷൈജി ജി സ്വാഗതം പറഞ്ഞു. ഷൗക്കത്തലി (ഡി ഡിസി-എസ് എസ് കെ കാസറഗോഡ്)പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ,ചരിസ്മ സി(കാസർഗോഡ് ഒപിഒ-എസ് എസ് കെ )ശ്രീഹർഷ( ബിപിസി കുമ്പള) എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.ക്രിയേറ്റീവ് കോർണറിലേക്ക് കേക്ക് നിർമ്മാണ പരിശീലനം നൽകിയ കൗസർ കൗസി-റഹീം, റഹാന-ഖലീൽ, സാഴിയ-ഹമീദ് എന്നിവർക്ക് എ കെ എം അഷ്റഫ് ഉപഹാരം നൽകി.
വാർഡ് മെമ്പർ ജമീലാ-ഹസ്സൻ,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,എസ്എംസി ചെയർമാൻ റിയാസ് കരീം,മദർ പ്രസിഡണ്ട് സുമയ്യ,എസ് ആർ ജി സ്റ്റേറ്റ് കോഡിനേറ്റർ സീനാ മാത്യു, എച്ച്എസ്എസ് പ്രിൻസിപ്പാൾ ബിനി വി എസ്,വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ വിനോദ് കെ ടി,പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം കരീം,എം പി ടി എ വൈസ് പ്രസിഡണ്ട് ഹസീന,എസ് എം സി വൈസ് ചെയർപേഴ്സൺ മുംതാസ്,മുൻ ഹെഡ്മാസ്റ്റർ ജെ ജയറാം,സ്കൂൾ സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, ക്രിയേറ്റീവ് കോർണർ കോഡിനേറ്റർ റൈഹാന കെ,എ എം സിദ്ധീഖ് റഹ്മാൻ,സെഡ് എ മൊഗ്രാൽ,ബി എൻ മുഹമ്മദലി,ടി എം ശുഹൈബ്,മുഹമ്മദ് സ്മാർട്ട്,അബ്ബാസ് നടപ്പ ളം,മുഹമ്മദ് കുഞ്ഞി ടൈൽസ്,അഷ്റഫ് സാഹിബ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി എച്ച് എഫ് തസ്നീം നന്ദി പറഞ്ഞു.

Post a Comment