എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കൾ കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളെ സന്ദർശിച്ച് സ്നേഹാദരം അർപ്പിച്ചു
കാസർഗോഡ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം.
സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളായ അഷറഫ് കർള, അൻവർ സാദാത്ത് കോളിയടുക്കം എന്നിവർ ചേർന്ന് പുതിയ ഭാരവാഹികളെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.
ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളും പൊതുപ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മിൽ സൗഹൃദ സംഭാഷണവും നടത്തി.
നാടിന്റെ സമഗ്ര പുരോഗതിക്കും ഐക്യത്തിനുമുള്ള പ്രവർത്തനങ്ങളിൽ പുതിയ നേതൃത്വത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് എൽ.ജി.എം.എൽ. നേതാക്കൾ വ്യക്തമാക്കി.
ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

Post a Comment