JHL

JHL

ഉപജില്ലാ കായികമേളക്ക് കുമ്പള ജി.എസ്.ബി.എസിൽ ഉജ്ജ്വല തുടക്കം; 68 ആം കൗമാര കായിക മേള രണ്ടാം ദിവസത്തിലേക്ക്

കുമ്പള: 68 ആം കുമ്പള ഉപജില്ലാ കൗമാര കായിക മേളക്ക് കുമ്പള ജി.എസ്.ബി.എസിൽ ഉജ്ജ്വല തുടക്കം.ഉദ്‌ഘാടന പരിപാടി എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ ബി.പി. അബ്ദുൽ ഖാദർ അധ്യക്ഷനായി.
കാസർകോട് എ.സി.പി. അച്യുത് അശോക്  ഐ.പി.എസ്. സല്യൂട്ട് സ്വീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അശോക് പതാക ഉയർത്തി.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, കുമ്പള സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, സംഘാടകസമിതി ഭാരവാഹികളായ എ.കെ. ആരിഫ്, എം.പി. ഖാലിദ്, മഞ്ജുനാഥ ആൾവ, ഇനാസ് ഫവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൃഥിരാജ് ഷെട്ടി, സോയ ലത്തീഫ്, രമേശ് ഭട്ട് ,എച്ച്.എം. വിജയകുമാർ സംസാരിച്ചു.

ഒരു ജില്ലാ കലാമേള നടക്കുന്ന പൊലിമയിൽ നടക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന കുമ്പള ഉപജില്ലാ കായിക മാമാങ്കം വെള്ളിയാഴ്ച സമാപിക്കും. 

 

 

No comments