JHL

JHL

കുമ്പള റെയ്ഞ്ച് മുസാബഖ–26: നൂറുൽ ഹുദാ മൊഗ്രാൽ ജേതാക്കൾ

കുമ്പള: കുമ്പള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ പെർവാഡ് കോട്ട മിഷ്കാത്തുൽ ഹുദാ മദ്റസയിൽ നടന്ന മുസാബഖ–26 ഇസ്ലാമിക കലാ-സാഹിത്യ മത്സരത്തിൽ നൂറുൽ ഹുദാ മദ്റസ മൊഗ്രാൽ ജേതാക്കളായി. സിറാജുൽ ഉലൂം മദ്റസ കൊപ്പളം രണ്ടാം സ്ഥാനവും ബദ്റുൽ ഹുദാ മദ്റസ ബദ്രിയ നഗർ മൂന്നാം സ്ഥാനവും നേടി.

രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ കുമ്പള റെയ്ഞ്ചിലെ 17ഓളം മദ്റസകളിൽ നിന്നായി 500ഓളം വിദ്യാർഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. വിദ്യാർഥികൾക്കും ഉസ്താദുമാർക്കുമായി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.

ശനിയാഴ്ച വൈകുന്നേരം മൊഗ്രാൽ ടൗണിൽ നിന്ന് ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര റാലിയോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സമസ്ത മുഫത്തിഷ് ഹംസ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുൽ ഖാദർ അൽ ഖാസിമി ബംബ്രാണ ഉസ്താദ് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് സെക്രട്ടറി റിയാസ് അശ്ശാഫി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങൾ ആശംസാ പ്രസംഗം നടത്തി. ഹമീദ് കൂൾ ഫോം പതാക ഉയർത്തി.

സമാപന സംഗമത്തിൽ റെയ്ഞ്ച് വൈസ് പ്രസിഡന്റ് മൂസ സഈദി അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് ചെയർമാൻ മൂസ നിസാമി ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഖാസിം അശ്ശാഫി ആമുഖ പ്രഭാഷണം നടത്തി.താജ് അബ്ദുള്ള ,വി.പി. അബ്ദുൽ ഖാദർ, അബൂബക്കർ ലാൻ്റ് മാർക്ക്,ഹമീദ് മൗലവി, ഹസൻ ദാരിമി, അബ്ദുൽ ഖാദർ അശ്ശാഫി, മുഹമ്മദ് ഫൈസി, ഹസൈനാർ മൗലവി, അലി അശ്ശാഫി, റാഷിദ് ഫൈസി, രിഫാഇ ദാരിമി, മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ, സിദ്ദീഖ് റഹ്മാൻ, സി.എം. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ജബ്ബാർ അശ്ശാഫി നന്ദി പറഞ്ഞു.

No comments