വ്യാപാരികൾ പ്രതിരോധത്തിൽ:യുപിഐയിൽ കേന്ദ്രസർക്കാർ പുനരാലോചനയ്ക്ക്; വ്യാപാരികൾ രാജ് ഭവനിലേക്ക് മാർച്ച് നടത്തി
തിരുവനന്തപുരം. യുപിഐ ഫീസ് പരിഷ്കരണത്തിൽ കേന്ദ്രസർക്കാർ പുനരാലോചനയ്ക്കെന്ന് സൂചന. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം നീട്ടിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം കേന്ദ്രസർക്കാരിൽ നിന്ന് വ്യക്തത വരുത്തിയിട്ടില്ലാത്തതിനാൽ വ്യാപാരികൾ രാജ് ഭവൻ മാർച്ച് നടത്തി.
രാജ്യത്തെ ലക്ഷക്കണക്കിന് വ്യാപാരി സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ എതിർപ്പുമായി രംഗത്ത് വരികയും, കേരളത്തിലെ വ്യാപാരി- വ്യവസായി ഏകോപന സമിതി യുപിഐ ബഹിഷ് കരിക്കാൻ തീരുമാനിച്ചതും കേന്ദ്രസർക്കാറിന്റെ പിന്മാറ്റത്തിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.വൻകിട നഗരങ്ങളിലെ വ്യാപാരി സമൂഹം ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ വലിയ സമ്മർദ്ദം ചെലുത്തി വരികയുമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി-യുവജന- പ്രതിപക്ഷ സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിനിടയിൽ വ്യാപാരികളെയും സമരത്തിലേക്ക് വലിച്ചിറക്കുന്നത് ഉചിതമല്ല എന്നതും കേന്ദ്രസർക്കാറിന്റെ പിന്മാറ്റത്തിന് പിന്നിലുണ്ട്.
ഫോൺ വേ,ഗൂഗിൾ പേ, പേടിയം തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് ഫ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 2026 ഒക്ടോബർ 15 മുതൽ 0.4 ശതമാനം വരെ ഫീസ് ഈടാക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നത്.ഇത് വ്യാപാരികൾക്കാണ് ഏറെ ബാധ്യതയാവുക. ഒരു ഉപഭോക്താവ് നാലായിരം രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോൾ യുപിഐ വഴി പണം അടച്ചാൽ അതിന്റെ 0.4 ശതമാനം എന്ന് പറയുന്നത് 16 രൂപയാണ്.ഇത് വ്യാപാരികളാണ് നൽകേണ്ടി വരിക.ഒരു ദിവസം കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടക്കുമ്പോൾ വ്യാപാരിക്ക് മാസാവസാനം ഗണ്യമായ ചിലവായി ഇതു മാറും.ഇതിന്റെ നേട്ടം കൊയ്യുക കേന്ദ്രസർക്കാരും, ബാങ്കുകളും,വൻകിട കുത്തക കമ്പനികളും മാത്രമാണ്.ഇന്ത്യ- അമേരിക്ക വ്യാപാര കരാറുമായി ഇതിനെ ബന്ധപ്പെടുത്തി ആക്ഷേപങ്ങൾ ഉയർന്നു വരുന്നുമുണ്ട്.ഈ നീക്കത്തിനെതിരെയാണ് ഇന്ത്യൻ വ്യാപാരി സമൂഹം ചെറുത്തുനിൽക്കുന്നതും,സമര രംഗത്തിറങ്ങിയിരിക്കുന്നതും.
കേരള സംസ്ഥാന വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ രാജ്ഭവൻ മാർച്ചിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വ്യാപാരികൾ നേതൃത്വം നൽകി.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിച്ച ശേഷം,ഇപ്പോൾ വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു.

Post a Comment