പ്രൗഢം,ഗംഭീരം.തിങ്ങി നിറഞ്ഞ സദസ്സിൽ കെ കെ അബ്ദു കാവുഗോളി രചിച്ച "സാഉക്കാര് കുഞ്ഞിപ്പക്കി'' ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്തു
കാസർഗോഡ്: കേരളക്കരയിലെ മാപ്പിളപ്പാട്ട് സാഹിത്യ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം അലങ്കരിച്ചിരുന്ന ഇശൽ ഗ്രാമത്തിലെ കവി "സാഉക്കാർ കുഞ്ഞിപ്പക്കി''യുടെ ജീവിതവും, അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളും അടയാളപ്പെടുത്തി കെ കെ അബ്ദു കാവുഗോളി രചിച്ച പുസ്തകം കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് ഹൃദ്യവും, ആവേശകരവുമായ തിങ്ങി നിറഞ്ഞ സദസ്സിന് മുൻപിൽ പ്രകാശനം ചെയ്തു.
കെ കെ അബ്ദു കാവുഗോളിയുടെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ സാഫല്യമായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങ്.തിങ്ങി നിറഞ്ഞ സദസ്സിൽ സാഹിത്യപ്രേമികൾ,എഴുത്തുകാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്നു. സാംസ്കാരിക വൈവിധ്യം കൊണ്ടും,പ്രൗഡി കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി.
സൗത്ത് കാനറ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി ബി അബ്ദുൽ ഹമീദ്, മാധ്യമപ്രവർത്തകൻ ടി എ ശാഫിക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ബാലകൃഷ്ണൻ ചെർക്കള ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.ലക്ഷ്മി നാരായണൻ കാവുമഠം മുഖ്യാതിഥിയായി സംബന്ധിച്ചു. ഗോവിന്ദൻ മാഷ് പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള പ്രമുഖരുടെ അഭിപ്രായങ്ങൾ സദസ്സിനെ കൂടുതൽ സജീവമാക്കി.
രാധാകൃഷ്ണൻ ഉളിയത്തടുക്ക, പുഷ്പാകരൻ ബെണ്ടിച്ചാൽ,സിദ്ദീഖ് അഷ്റഫലി,പിസി ഹാശിർ മംഗളൂരു, രവീന്ദ്രൻ പാടി,കരീം ചൗക്കി, ഡോ: മുംതാസ്,നിസ്സാർ പെർവാട്,മഹ്റൂഫ്, സലാം കുന്നിൽ, റഹ്മാൻ മുട്ടത്തൊടി, അസീസ് കടപ്പുറം,പി ബി സാദിഖ്, ഡോ:അമീർ അലി, അബ്ദുള്ള കുഞ്ഞി-ഖന്ന മൊഗ്രാൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. പുസ്തക രചയിതാവ് കെ കെ അബ്ദു കാവുഗോളി പുസ്തക രചനയുടെ അനുഭവം പങ്കുവെച്ചു. സാഉക്കാർ കുഞ്ഞിപ്പക്കിയുടെയും,ബാലാമുബുനുഫഖിഹിന്റെയും കവിതകൾ ടി.കെ അൻവർ മൊഗ്രാൽ, നൂഹ് മൊഗ്രാൽ എന്നിവർ ആലപിച്ചു.
ഫോട്ടോ:കെ കെ അബ്ദു കാവുഗോളി രചിച്ച സാഉക്കാര് കുഞ്ഞിപ്പക്കി ജീവചരിത്ര പുസ്തകം സൗത്ത് കാനറ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി ബി അബ്ദുൽ ഹമീദ്, മാധ്യമപ്രവർത്തകൻ ടി. എ ശാഫിക്ക് നൽകി പ്രകാശനം ചെയ്യുന്നു.

Post a Comment