JHL

JHL

കുമ്പള ഉപജില്ലാ കായിക മേള ചൊവ്വാഴ്ച തുടക്കമാവും ; ഇനി നാല് ദിവസം കുമ്പള ഉത്സവ ലഹരിയിൽ ; ബദിയടുക്കയിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം കുമ്പളയിൽ സമാപിച്ചു

കുമ്പള: കുമ്പള ഉപജില്ലാ കായിക മേള ചൊവ്വാഴ്ച തുടക്കമാവും. ഇനി നാല് ദിവസം കുമ്പള ഉത്സവ ലഹരിയിൽ. ബദിയടുക്കയിൽ നിന്ന് ആരംഭിച്ച  ദീപശിഖാ പ്രയാണം കുമ്പളയിൽ സമാപിച്ചു.

 ഒക്ടോബർ 6, 7, 8, 9 തീയതികളിൽ നടക്കുന്ന കായികമേളയ്ക്ക് കുമ്പള ഒരുങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കായികതാരങ്ങളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകലില്ലാതെ വിവിധ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ബ്രോഷർ, ലോഗോ എന്നിവയുടെ പ്രകാശനം ഉൾപ്പെടെ വ്യത്യസ്തമായ പ്രചാരണ പരിപാടികൾ പ്രമുഖരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ചു. തിങ്കളാഴ്ച നടന്ന ജേഴ്സി പ്രകാശനം കുമ്പള സി ഐ അനൂപ് കൃഷ്ണ നിർവ്വഹിച്ചു. തുടർന്ന് ട്രോഫി ലോഞ്ചിങ്ങും നടന്നു. 
കായികമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി കുമ്പള സർക്കിൾ മുതൽ ബദിയഡുക്ക റോഡ് വരെയുള്ള ഭാഗങ്ങളിൽ പ്രചാരണ ബോർഡുകളും തോരണങ്ങളും സ്ഥാപിച്ച് നഗരം അലങ്കരിച്ചു. സ്കൂൾ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൂറ്റൻ സ്വാഗത കമാനവും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ കുമ്പള നഗരം കായികമേളയുടെ ആവേശത്തിലായി. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, കൺവീനർ രവി മുല്ലച്ചേരി, ജോയിന്റ് കൺവീനർ ഐ. മുഹമ്മദ് റഫീഖ്, അംഗങ്ങളായ സൈഫുദ്ദീൻ കൊപ്പളം, നിസാം ചോനമ്പാടി, എസ്.എം.സി. ചെയർമാൻ സെമീർ കുമ്പള, ഫവാസ് കോഹിനൂർ, അറഫാത്ത് ഖുബ, ഹാഷിർ തുടങ്ങിയവരുടെ നേത്രൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

No comments