JHL

JHL

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്: റീഫണ്ടിന് അപേക്ഷിക്കാൻ ഡിസംബർ 31 വരെ അവസരം; അധിക തുക അടച്ചവർക്ക് ആശ്വാസകരമായ അറിയിപ്പ്

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസുമായി ബന്ധപ്പെട്ട് അധിക തുക അടച്ചവർക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും  ആശ്വാസകരമായ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. അധികമായി അടച്ച തുക തിരികെ ലഭിക്കുന്നതിനുള്ള (Refund) സമയപരിധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു.
2023 ഏപ്രിൽ 10 മുതലാണ് സംസ്ഥാനത്ത് കെട്ടിട നിർമ്മാണ അപേക്ഷ ഫീസും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചത്.
വർദ്ധിപ്പിച്ച നിരക്കുകൾ 2024 ഓഗസ്റ്റ് 1 മുതൽ സർക്കാർ പ്രാബല്യത്തിൽ പുനഃപരിശോധിച്ച് കുറയ്ക്കുകയുണ്ടായി.
 * ആർക്കൊക്കെയാണ് റീഫണ്ട് ലഭിക്കുക?
   2023 ഏപ്രിൽ 10 മുതൽ 2024 ഓഗസ്റ്റ് 1 വരെയുള്ള കാലയളവിൽ അധിക നിരക്കിൽ അപേക്ഷാ ഫീസും പെർമിറ്റ് ഫീസും അടച്ചവർക്കാണ് അധിക തുക തിരികെ ലഭിക്കുക.
 * എങ്ങനെ അപേക്ഷിക്കാം?
   നിശ്ചിത സമയത്തിനുള്ളിൽ റീഫണ്ടിനായി അപേക്ഷിക്കാൻ കഴിയാത്തവർ ഉണ്ടെന്നത് കണക്കിലെടുത്താണ് ഡിസംബർ 31 വരെ സമയം നീട്ടിനൽകിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് റീഫണ്ട് അനുവദിക്കാനുള്ള ചുമതല.
⚠️ ശ്രദ്ധിക്കുക: ഡിസംബർ 31-ന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അതിനാൽ അർഹരായവർ ഉടൻ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ) അപേക്ഷ സമർപ്പിക്കുക.

✨ നിങ്ങളുടെ സ്വപ്നഭവനം മികച്ച പ്ലാനിംഗോടെയും കൃത്യമായ നിയമസഹായത്തോടെയും നിർമ്മിക്കാൻ JHL Builders എന്നും നിങ്ങളോടൊപ്പമുണ്ട്! ✨
📞 കൂടുതൽ വിവരങ്ങൾക്കും നിർമ്മാണ സഹായങ്ങൾക്കും ബന്ധപ്പെടുക:
JHL Builders and Interiors

Meepiri Centre, kumbla  
9995818235, 9562541541




No comments