എവർഷൈൻ പ്രൈമറി സ്കൂളിൽ ‘വിജയൻ മാഷും കുട്ട്യോളും’ പരിപാടി ശ്രദ്ധേയമായി
മൊഗ്രാൽ: എവർഷൈൻ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൊഗ്രാലിൽ സംഘടിപ്പിച്ച ‘വിജയൻ മാഷും കുട്ട്യോളും’ പരിപാടി കുട്ടികൾക്ക് നവ്യാനുഭവമായി. അധ്യാപകനും ഗായകനുമായ പ്രശസ്ത മോട്ടിവേറ്റർ വിജയൻ ശങ്കരംപാടി പരിപാടിയിൽ കുട്ടികളുമായി സംവദിച്ചു.
കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം വർധിപ്പിച്ച് പുതിയ ദിശാബോധം നൽകുക,അവരുടെ സർഗാത്മക കഴിവുകൾ വളർത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിജ്ഞാനപ്രദവും രസകരവുമായ അവതരണത്തിലൂടെ വിജയൻ മാഷ് കയ്യടി നേടി. കുട്ടികൾക്ക് പുതിയ അറിവുകളും പ്രചോദനവും പകർന്ന പരിപാടി ശ്രദ്ധേയമായി മാറി.
സ്കൂൾ ചെയർമാൻ എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മിറ്റി കൺവീനർ എം എ മൂസ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് സാഹിത്യവേദി സെക്രട്ടറി ടി.കെ അൻവർ മുഖ്യ പ്രഭാഷണം നടത്തി. റിയാസ് മൊഗ്രാൽ, മുഹമ്മദ്കുഞ്ഞി ടൈൽസ്, ഹമീദ് കാവിൽ, മുഹമ്മദ് അബ്കോ, എം.ജി.എ റഹ്മാൻ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് സദീദ ടീച്ചർ സ്വാഗതവും ഹെഡ് ബോയ് മുഹമ്മദ് കലന്തർ നന്ദിയും പറഞ്ഞു.

Post a Comment