JHL

JHL

മൊഗ്രാൽ ജിവിഎച്ച്എസ്എസ് കലാരവത്തിന് തുടക്കം

മൊഗ്രാൽ.ഈ  വർഷത്തെ മൊഗ്രാൽ സ്കൂൾ കലാരവത്തിന് തുടക്കമായി.  കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി കലാരവം ഉദ്ഘാടനം ചെയ്തു. കലാകാരനും അധ്യാപകനുമായ ശുഹൈബ് കൊടുവള്ളി മുഖ്യാതിഥിയായി സംബന്ധിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബിനി വി എസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വെച്ച് മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ സർവീസിൽ 25 വർഷം പൂർത്തിയാക്കിയ എഫ് എച്ച് തസ്നീം ടീച്ചറെയും, ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് ജാൻസി ടീച്ചറെയും ആദരിച്ചു.

 ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ,വാർഡ് മെമ്പർ ജമീലാ- ഹസ്സൻ,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എസ് എം സി ചെയർമാൻ റിയാസ് കരീം,എം പി ടി എ പ്രസിഡണ്ട് സുമയ്യ, പിടിഎ വൈസ് പ്രസിഡണ്ട് എച്ച് എം അബ്ദുൽ കരീം,എം പി ടി എ വൈസ് പ്രസിഡന്റ് ഹസീന, എസ്എംസി വൈസ് ചെയർപേഴ്സൺ മുംതാസ് പി എ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ വിനോദ് കെ ടി, സ്കൂൾ എച്ച് എം ഷൈജി ജി, റിട്ടയേഡ് ഹെഡ്മാസ്റ്റർ എം മാഹിൻ,പിഎം മുഹമ്മദ് കുഞ്ഞി,സ്കൂൾ പാർലമെന്റ് ചെയർപേഴ്സൺ അമ്ന ഷെറിൻ എന്നിവർ ആശംസകൾ നേർന്നു. കലാരവം കൺവീനർ സുസ്മിത പിജെ നന്ദി പറഞ്ഞു.

No comments