JHL

JHL

അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ സുനിൽ എബ്രഹാമിനെ ആദരിച്ചു

 

കുമ്പള: പ്രമാദമായ നിരവധി കേസുകൾ തന്റെ അന്വേഷണ മികവിലൂടെ തെളിയിച്ച കാസർകോട് എ.എസ്.പി ഓഫീസിലെ റൈറ്റർ എസ്.ഐ സുനിൽ എബ്രഹാമിന് ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ ആദരം.


​കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. റിട്ടഡ് അടിഷണൽ എ എസ് പി ടി പി രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

​ചടങ്ങിൽ ജീവകാരുണ്യ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് പോലീസ് സേനയുടെ കാരുണ്യമുഖമായ ഖലീഫ ഉദിനൂറിനെയും, പ്രദീപ് കുമാർ ചവറയെയും ആദരിച്ചു. കൂടാതെ, കുമ്പള സബ് ജില്ലാ കായികമേളയിൽ മികച്ച വിജയം കൈവരിച്ച കായിക അധ്യാപകരായ രാഹുൽ മാസ്റ്റർ, സുബൈർ മാസ്റ്റർ എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

​ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൃഥ്വിരാജ് ഷെട്ടി, നസീമ കൊടിയമ്മ, അഡ്വ. നാസിഫ, സോയലത്തീഫ്, മോഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഫൗസിയ സൈനുദ്ദീൻ, മാഷിദ മുഹമ്മദ്‌, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമീർ മഠത്തിൽ, ജമാൽ ബെള്ളൂർ, ഹമീദ് കോയിപ്പടി, ഫസൽ പേരാൽ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് എന്നിവർ സംസാരിച്ചു.

​സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ മജീദ് തെരുവത്ത്, രവി മുല്ലച്ചേരി, ലോകനാഥ് ഷെട്ടി,   അർജുൻ തയലങ്ങാടി.ഫാറൂഖ് ശിറിയ, റഫീഖ് ഐ.എം.ആർ, മുന്ന ജസീർ, മധുർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 ചടങ്ങിന് മുഹമ്മദ് കുഞ്ഞി കുമ്പോൽ നന്ദി പറഞ്ഞു.

No comments