റാഗിംഗിന് ‘നോ’ പറഞ്ഞ് വിദ്യാർത്ഥികൾ. കുമ്പളയിലെ ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി
കുമ്പള : റാഗിംഗിനെതിരെ വിദ്യാർത്ഥികളിൽ ജാഗ്രതയും സാമൂഹിക ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ചുവരുന്ന
ജില്ലാതല റാഗിംഗ് വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ബോധവൽക്കരണ ക്ലാസ് ജി.എച്ച്.എസ്.എസ് കുമ്പളയിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു.
ജി.എച്ച്.എസ്.എസ് കുമ്പള പിടിഎ പ്രസിഡണ്ട് മൊയ്തീൻ അസീസ് അധ്യക്ഷത വഹിച്ചു.
റാഗിംഗിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും നിയമപരമായ ഭവിഷ്യത്തുകളും നിയമനടപടികളും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ അനൂപ് സ്റ്റീഫൻ ക്ലാസെടുത്തു.
റാഗിംഗ് ശ്രദ്ധയിൽപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ, അധികൃതരെ വിവരം അറിയിക്കേണ്ടതിന്റെ പ്രാധാന്യം, വിദ്യാർത്ഥികൾ തമ്മിൽ പരസ്പര ബഹുമാനവും സൗഹൃദവും വളർത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു. ദേശീയവേദി മുൻ പ്രസിഡണ്ട് ടി.കെ അൻവർ റാഗിംഗ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹയർസെക്കൻഡറി പ്രിൻസിപ്പാൽ സിന്ധു എൻ, ഹെഡ്മിസ്ട്രസ് ഷൈലജ വി.ആർ, സീനിയർ അസിസ്റ്റന്റ് രവി മുല്ലച്ചേരി, സ്കൂൾ എസ് എം സി ചെയർമാൻ അഹമ്മദലി കുമ്പള, മാഹിൻ മാസ്റ്റർ, സെഡ്.എ മൊഗ്രാൽ പ്രസംഗിച്ചു.
ദേശീയവേദി ഭാരവാഹികളായ എം എ അബൂബക്കർ സിദ്ദീഖ്, എം വിജയകുമാർ, മുഹമ്മദ് സ്മാർട്ട്, അഷറഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി, ഗൾഫ് കമ്മിറ്റി അംഗം മനാഫ് എൽ.ടി, മുഹമ്മദ് അബ്കോ, എം ജി എ റഹ്മാൻ, ഖാദർ മൊഗ്രാൽ, എം എം റഹ്മാൻ, ഹമീദ് കാവിൽ,എ.എച്ച് ഇബ്രാഹിം, എം പി എ ഖാദർ, അഷറഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം,ഹമീദ് പെർവാഡ്, വിശ്വനാഥൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ജന.സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.
സെപ്റ്റംബർ 28ന് ജിഎച്ച്എസ്എസ് ബേക്കൂറിൽ ഉദ്ഘാടനം ചെയ്ത കാമ്പയിൻ റാഗിംഗ് റിപ്പോർട്ട് ചെയ്ത മറ്റു സ്കൂളുകളിലെ ബോധവൽക്കരണത്തിനു ശേഷം ജി.വി.എച്ച്.എസ്. എസ് മൊഗ്രാലിൽ സമാപിക്കും.

Post a Comment