മൊഗ്രാൽ ടൗണിൽ നായ ശല്യം രൂക്ഷം: പത്രക്കെട്ടുകളും വലിച്ചുകീറിയും,തിന്നും നശിപ്പിച്ചു
മൊഗ്രാൽ.വന്യജീവി ആക്രമണം തടയാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതിയും, ഹൈക്കോടതിയും ആവർത്തിച്ചു പറയുമ്പോഴും നടപടിയെടുക്കാനാകാതെ സർക്കാർ സംവിധാനങ്ങളും, തദ്ദേശസ്വയംഭരണ വകുപ്പും.
ജില്ലയിൽ വന്യജീവികളിൽ തെരുവ് നായ്ക്കളുടെ ശല്യമാണ് രൂക്ഷമായിട്ടുള്ളത്. ദിവസേന ഒന്നും,രണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് നായ്ക്കളെ പിടിച്ച് കെട്ടാൻ ഷെൽട്ടറുകൾ നിർമ്മിക്കുമെന്ന് പറയുന്നതല്ലാതെ നടപടികൾ ഉണ്ടാകുന്നില്ല.ജില്ലയിൽ നിർമ്മിച്ച ഏക ഷെൽട്ടർ ജനവാസ മേഖലയിലാ യതിനാൽ അതും അനിശ്ചിതത്വത്തിലാണ്.
മൊഗ്രാൽ ടൗണിലും, പരിസരപ്രദേശങ്ങളിലും നായ ശല്യം രൂക്ഷമാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നതാണ്.നിരവധി വളർത്തുമൃഗങ്ങളെയാണ് ഇവിടെ നായ കൊന്നൊടുക്കിയത്. ഇന്ന് വെളുപ്പിന് കൂട്ടമായി എത്തിയ നായ്ക്കൂട്ടം പത്രക്കെട്ടുകളെയും വെറുതെ വിട്ടില്ല.വലിച്ച് കീറി തിന്നും നശിപ്പിക്കുകയായിരുന്നു.നായ ശല്യം ഒഴിവാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് നേരത്തെ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പരാതിയും നൽകിയിരുന്നു.

Post a Comment