ഡി.എ. പ്രഖ്യാപനം; എസ്.ഇ.യു. ആഹ്ലാദ പ്രകടനം നടത്തി
കാസറഗോഡ് :- ഭരണത്തിലേറി അഞ്ച് മാസത്തിനകം തന്നെ സർക്കാർ ജീവനക്കാർക്ക് 2% ക്ഷാമബത്ത പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് സ്റ്റേറ്റ് എംപ്പോയീസ് യൂണിയൻ ( എസ്.ഇ.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഒ.എം. ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാർ വരുത്തി വെച്ച കട ബാധ്യതയെയും സാമ്പത്തിക പ്രതിസന്ധിയെയും മറികടന്ന് കുടിശ്ശിക ആക്കാതെ ഡി.എ. പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാർ നടപടി ജീവനക്കാരെ ചേർത്ത് നിർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് അബ്ദു റഹിമാൻ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് മെമ്പർ കെ.എൻ പി .മുഹമ്മദലി, സീനിയർ വൈസ് പ്രസിഡണ്ട് നൗഫൽ നെക്രാജെ,ഇക്ബാൽ ടി.കെ, റാഷിദ കെ.എ, അഷ്റഫ് കല്ലിങ്കാൽ, ഇബ്രാഹിം സാബിർ, മുഹമ്മദലി, നജീബുദ്ധീൻ, ജംഷാദ് പ്രസംഗിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അൻവർ ടി.കെ. സ്വാഗതവും സെക്രട്ടറി അസൈനാർ ഹിദായത്ത് നഗർ നന്ദിയും പറഞ്ഞു.

Post a Comment