എസ്.ഐ.ആറിലൂടെ ജനാധിപത്യത്തെ കൊലപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം: വെൽഫെയർ പാർട്ടി
ഹൊസങ്കടി: എസ്.ഐ.ആർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് രാജ്യത്തെ ജനാധിപത്യ പ്രക്രിയയെയും സുതാര്യമായ തെരഞ്ഞെടുപ്പ് രീതികളെയും അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധിച്ച് ഹൊസങ്കടിയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് പ്രവർത്തിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ തത്വങ്ങൾക്ക് മേലുള്ള കനത്ത ആഘാതമാണ്. എസ്.ഐ.ആറിന്റെ മറവിൽ നിശ്ചിത വിഭാഗം വോട്ടർമാരുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കാനും വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തു തുടരാൻ അർഹനല്ലെന്നും യോഗം വിലയിരുത്തി.
ഹൊസങ്കടിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബായാർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി കാസർഗോഡ് ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സഹീറ ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും മൂസ ഇമ്രാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഹൊസങ്കടി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഇർഫാൻ മഞ്ചേശ്വരം, മൊയ്തീൻ കുഞ്ഞി, യു എ ആദം, അസൈനാർ ഉപ്പള, ബി എം അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment