ഗവേഷണ രംഗത്ത് തിളക്കവുമായി മാഹിൻ സെയ്ഫ് നൗൽ; എൻ.ഐ.ടി.കെയിൽ നിന്ന് ഡോക്ടറേറ്റും കേന്ദ്ര പേറ്റന്റും
മൊഗ്രാൽ: ഗവേഷണരംഗത്ത് വിപ്ലവകരമായ കണ്ടെത്തെലുകളോടെ മികച്ച നേട്ടം കൈവരിച്ച് മൊഗ്രാലിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മാഹിൻ സെയ്ഫ് നൗൽ. കർണാടക സൂറത്ത്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (NITK) നിന്ന് മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ് വിഭാഗത്തിലാണ് അദ്ദേഹം പി.എച്ച്.ഡി. പൂർത്തിയാക്കിയത്.
സമുദ്രവിഭവ സംസ്കരണത്തിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ (Marine Food Bio-Waste) പ്രയോജനപ്പെടുത്തി അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്ന പരിസ്ഥിതി സൗഹൃദ കോട്ടിങ്ങുകൾ വികസിപ്പിച്ചെടുത്തതിനാണ് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഈ കണ്ടുപിടുത്തം.
ഗവേഷണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ അഞ്ചോളം റിസർച്ച് പേപ്പറുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നല്ലൊരു സ്പോർട്സ്മാനായ അദ്ദേഹം NIT കർണാടകയേ പ്രതിനിധീകരിച്ച് ഇന്റർ NIT ഫുട്ബോൾ ടൂർണമെന്റ് അടക്കം വിവിധ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്.വിവിധ മാരത്തോൺ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് .
മംഗളൂരുവിലെ ആനിമേഷൻ സ്ഥാപനമായ അരീന ആനിമേഷൻ സ്ഥാപന മേധാവിയും ബിസിനസ് കാരനുമായ മുഹമ്മദ് ആസിഫ് പി.എ. പിതാവും .
ജി.വി.എച്ച്.എസ്.എസ്. മൊഗ്രാലിലെ അധ്യാപിക റൈഹാന കെ. മാതാവുമാണ് .

Post a Comment