ഗ്യാനേഷ് കുമാറിനെ നീക്കണം: എസ്‌ഡിപിഐ; ഹൊസങ്കടിയിൽ പ്രതിഷേധ പ്രകടനം നടത്തി
ഹൊസങ്കടി: “മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, ജനാധിപത്യത്തിന്റെ കാവലാളാവുക” എന്ന മുദ്രാവാക്യമുയർത്തി എസ്‌ഡിപിഐ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹൊസങ്കടി ടൗണിൽ പ്രതിഷേധാ പ്രകടനം നടത്തി.
സെപ്റ്റംബർ 28ന് വൈകിട്ട് 7 മണിക്ക് ഹൊസംഘടി ടൗണിൽ വെച്ചു നടന്ന പരിപാടി എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗവും മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗവുമായ ഷരീഫ് പാവൂർ, മണ്ഡലം കമ്മിറ്റി അംഗം ഹമീദ് ഹൊസങ്കടി എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ഷബീർ പൊസോട്ട് സ്വാഗതവും സലാം മഞ്ചേശ്വരം നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

Post a Comment