JHL

JHL

കാസറഗോഡ്- ബെദ്രഡ്ക്ക ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്: തയ്യൽ മെഷീൻ വിതരണോദ്ഘാടനവും അക്കാദമി മികവുപുലർത്തിയ വിദ്യാർത്ഥികൾക്ക് പുരസ്കാരവും, ആദരവും നൽകി

കാസർഗോഡ്( ബെദ്രഡ്ക്ക).കാസറഗോഡ്    ബെദ്രഡ്ക്കയിൽ സ്ഥിതിചെയ്യുന്ന ജില്ലയിലെ ഏക ഗവൺമെന്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിലേക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച തയ്യൽ മെഷിൻ വിതരണോദ്ഘാടന ചടങ്ങും,അക്കാദമിക് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണവും,ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജിയിൽ 2025-26 വർഷത്തിൽ പഠനം പൂർത്തിയാക്കിയ ബാച്ചുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ചും പരിപാടി സംഘടിപ്പിച്ചു.

 ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോയ കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് പെർവാഡ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒകാസ് കൃഷ്ണൻ,റീന തോമസ്,ജില്ലാ പഞ്ചായത്ത് അംഗം രാധിക ടിവി,മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മിനാ-ഷാഫി,ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു കെ,ഗവണ്മെന്റ് ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് അനീഷ് എ പി, ഗവൺമെന്റ് ടെക്നിക്കൽ സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ഹബീബ്  ചെട്ടും കുഴി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ജി എച്ച് ഡി ഇൻസ്ട്രക്ഷൻ  നിഷ എൻ നന്ദി പറഞ്ഞു.



No comments