ജനാധിപത്യ ഘാതകൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക - എസ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് വെൽഫെയർ പാർട്ടി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി
കാസർകോട്: "ജനാധിപത്യ ഘാതകൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക", "എസ്.ഐ.ആർ റദ്ദ് ചെയ്യുക" എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജന്തർ മന്തർ ഐക്യദാർഢ്യ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എസ് ഐ ആർ യഥാർത്ഥത്തിൽ ആർ എസ് എസ്സിന്റെ ഹിന്ദു രാഷ്ട്ര നിർമാണ പദ്ധതിയാണ്. തങ്ങളെ തെരഞ്ഞെടുക്കുന്നവരെ ആദ്യമേ തന്നെ തെരഞ്ഞെടുത്തു വെക്കുന്ന, ജനാധിപത്യത്തെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന പദ്ധതി. എസ് ഐ ആറിലൂടെ ആർ എസ് എസ്സിന്റെ കാലാൾപ്പടയായി ഗ്യാനേഷ് കുമാർ മാറുകയും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ല. ഗ്യാനേഷ് കുമാർ ഉടൻ രാജി വെക്കുകയും ജനാധിപത്യ അട്ടിമറി നടത്തിയതിന് അന്വേഷണം നേരിടുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഐ.എൻ.എൽ നേതാവ് അസീസ് കടപ്പുറം, മുസ്ലിം യൂത്ത് ലീഗ് നേതാവ് എം എ നജീബ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ ഐ അബ്ദുൽ ലത്തീഫ്, സെൻട്രൽ യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥി ഡേവിസ് ടൈറ്റസ്, ഇ ജെ രീഹ, സിഎച്ച് മുത്തലിബ്, ജുവൈരിയ എ ജി , ഷബ്നം ബഷീർ, അബ്ദുൽ ലത്തീഫ് കുമ്പള എന്നിവർ സംസാരിച്ചു. കെവിപി കുഞ്ഞഹമ്മദ് സ്വാഗതവും സി എച്ച് മുത്തലിബ് നന്ദിയും പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി സി.എ. യൂസുഫ്, വി.കെ. അഫ്സൽ, മഹമൂദ് പള്ളിപ്പുഴ, പി.കെ. അബ്ദുല്ല, സഹീറ ലത്തീഫ്, അമ്പുഞ്ഞി തലക്ലായി , അഷ്റഫ് ബായാർ, വി ടി ബിജു, ജമീല ടീച്ചർ, വി കെ ജാസ്മിൻ, എൻ.കെ.പി. ഹസ്സൻ, പി.കെ. രവി, റാഷിദ് മുഹിയുദ്ദീൻ, ടി.കെ. മുഹമ്മദ് കുഞ്ഞി, കെ. വാസന്തി, സുഹറ മഹമൂദ് തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി സി.എ. യൂസുഫ്, വി.കെ. അഫ്സൽ, മഹമൂദ് പള്ളിപ്പുഴ, പി.കെ. അബ്ദുല്ല, സഹീറ ലത്തീഫ്, അമ്പുഞ്ഞി തലക്ലായി , അഷ്റഫ് ബായാർ, വി ടി ബിജു, ജമീല ടീച്ചർ, വി കെ ജാസ്മിൻ, എൻ.കെ.പി. ഹസ്സൻ, പി.കെ. രവി, റാഷിദ് മുഹിയുദ്ദീൻ, ടി.കെ. മുഹമ്മദ് കുഞ്ഞി, കെ. വാസന്തി, സുഹറ മഹമൂദ് തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment