JHL

JHL

ബോവിക്കാനത്ത് യുവാവ് വെടിയേറ്റു മരിച്ചു

കാസർകോട്:ബോവിക്കാനത്ത് യുവാവ് വെടിയേറ്റു മരിച്ചു.  ബോവിക്കാനം കാട്ടിപ്പള്ളത്താണ്  യുവാവിനെ  വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടിപ്പള്ളത്ത് കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10 ന് വീട്ടിൽ നിന്നു 100 മീറ്റർ അകലെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂട്ടർ  മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മുഖത്ത് കവിളിനു സമീപം വെടിയേറ്റ പാടും അടുത്ത് തോക്കും കണ്ടെത്തി.

ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ്, ബേക്കൽ ഡിവൈഎസ്പി കെ.വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി.  മൃതദേഹം കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

No comments