യു.ഡി.എഫ് സുരക്ഷിതമായ ഒന്നാം സ്ഥാനത്തും, ബി.ജെ.പി രണ്ടാം സ്ഥാനത്തും, എൽ.ഡി.എഫ് വിദൂരമായ മൂന്നാം സ്ഥാനത്തും; നിസാർ പെറുവാഡ്
കാസർകോട് മണ്ഡലം: മാറ്റമില്ലാത്ത ചരിത്രമോ അതോ അട്ടിമറിയോ? 🗳️📊
ഏറ്റവും അവസാനമായി നടന്ന പൊതു തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്ക് ലഭിച്ച വോട്ടാണ് ചിത്രത്തിൽ. UDF ൻ്റെ മൂന്നിലൊന്നും ബിജെപി യുടെ പകുതിയോളവും മാത്രമാണ് മൂന്നാം സ്ഥാനത്തുള്ള LDF ന് കിട്ടിയിരിക്കുന്നത്.
കാസർകോട് മണ്ഡലത്തിലെ മുൻകാല രാഷ്ട്രീയ ചരിത്രവും വോട്ടുവിഹിതവും പരിശോധിച്ചാൽ വ്യക്തമായ ഒരു പാറ്റേൺ കാണാൻ സാധിക്കും. 1982 മുതൽ udf, bjp,ldf എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ.
📍 കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതം ഇങ്ങനെ :
🔹യു.ഡി.എഫ് (UDF):
* 2011 - 45.35%
* 2016 - 44.72%
* 2021 - 43.80%
🔸 എൻ.ഡി.എ (NDA):
* 2011 - 37.02%
* 2016 - 38.77%
* 2021 - 34.88%
🔻 എൽ.ഡി.എഫ് (LDF):
* 2011 - 14.07%
* 2016 - 14.93%
* 2021 - 19.60%
📍 ഇതിൽ നിന്ന് ഉടുത്തിരിയുന്ന പ്രധാന നിരീക്ഷണങ്ങൾ:
1. ത്രികോണ മത്സരമില്ലാത്ത മണ്ഡലം: ചരിത്രപരമായി കാസർകോട്ട് എൽ.ഡി.എഫ് വിദൂര മൂന്നാം സ്ഥാനത്താണ്. മുൻപ് എൻ.എ. നെല്ലിക്കുന്ന് മത്സരിച്ചപ്പോൾ ലഭിച്ച 27% ആണ് എൽ.ഡി.എഫിന് ലഭിച്ച ഏറ്റവും ഉയർന്ന വോട്ടുവിഹിതം. 14 ശതമാനം വരെ താണ് പോകുന്നത് കൊണ്ട് പലപ്പോഴും കെട്ടിവെച്ച കാശ് നഷ്ടമാകുന്ന അവസ്ഥയും ഇവിടെ ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ട്.
2. ഭൂരിപക്ഷത്തിലെ അകലം: ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ശരാശരി 10,000 വോട്ടിന്റെ വ്യത്യാസം നിലനിൽക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13,000-വും പാർലമെന്റ് തിരഞ്ഞെടുപ്പിൽ 26,000-വുമായിരുന്നു യു.ഡി.എഫും ബി.ജെ.പി.യും തമ്മിലുള്ള അകലം.
3. പുതിയ വോട്ടർമാരുടെ സ്വാധീനം: SIR (Special Inclusion Drive) വഴി പുതുതായി വന്ന 20,000 വോട്ടുകളിൽ 14,000-വും തങ്ങളുടേതാണെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. ഇത് ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ അവരെ സഹായിച്ചേക്കാം.
📍 ഇത്തവണത്തെ ഘടകങ്ങൾ:
* UDF:സ്ഥാനാർത്ഥി മൽസര രംഗത്ത് പുതുമുഖമായതിനാൽ അതിൻ്റെ പരിചയക്കുറവ് വോട്ടുകളിൽ നേരിയ ചലമുണ്ടാക്കിയേക്കാം. എങ്കിലും റിസൾട്ടിനെ മാറ്റാൻ മാത്രം അത് പര്യാപ്തമല്ല. SIR ൽ പുതുതായി ചേർത്ത 14000 വോട്ടുകൾ അവരുടെ ശക്തി കേന്ദ്രങ്ങളിൽ നിന്നാണെന്ന ആത്മവിശ്വാസം അവർക്കുണ്ട്.
* NDA: സ്ഥാനാർത്ഥി ഡൈനാമിക് ആണെങ്കിലും, ബിജെപിയിലെ മുൻ സ്ഥാനാർത്ഥിയുമായുള്ള ആഭ്യന്തര തർക്കങ്ങൾ ഇത്തവണ അവരെ ബാധിച്ചേക്കാം.
* LDF:സ്ഥാനാർത്ഥിയുടെ മണ്ഡലത്തിലെ വ്യക്തിപരമായ ബന്ധുബലവും യുവത്വവും വോട്ടുവിഹിതം ഉയർത്തുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. എങ്കിലും അപരൻ പിടിക്കുന്ന വോട്ടുകൾ അവർക്ക് വെല്ലുവിളിയാണ്. മുന്നണിയുടെ ജന സ്വാധീനമില്ലായ്മ കണക്കിലെടുത്താൽ വൻ അട്ടിമറി നടന്നാലേ അവർക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താൻ കഴിയുകയുള്ളൂ എന്നതാണ് വസ്തുത
നിഗമനം:
വലിയ അട്ടിമറികൾക്കുള്ള സാഹചര്യം നിലവിൽ മണ്ഡലത്തിൽ ദൃശ്യമല്ല. യു.ഡി.എഫ് സുരക്ഷിതമായ ഒന്നാം സ്ഥാനത്തും, ബി.ജെ.പി രണ്ടാം സ്ഥാനത്തും, എൽ.ഡി.എഫ് വിദൂരമായ മൂന്നാം സ്ഥാനത്തും തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മെയ് 4 ന് വോട്ടെണ്ണുമ്പോൾ ഇവർ തമ്മിലുള്ള വോട്ട് വ്യത്യാസം മാത്രമേ അറിയാനുള്ളൂ.
📝 നിസാർ പെറുവാഡ്

Post a Comment