JHL

JHL

മുന്നണികളിൽ വിശ്വാസം നഷ്ടപ്പെട്ടു; കുമ്പളയിൽ സ്വതന്ത്രരെ ചേർത്ത് പുതിയ മുന്നണിയുണ്ടാക്കാൻ നീക്കം

കുമ്പള: കേരളത്തിലെ ഇടതു വലതു മുന്നണികളിൽ വിശ്വാസം നഷ്‌ടപ്പെട്ടതായി പ്രമുഖ പരിസ്ഥിതി, വിവരാവകാശ പ്രവർത്തകൻ കേശവനായക്. മഞ്ചേശ്വരത്തെ വിവിധ ഗ്രാമ പ്രദേശങ്ങളിൽ നിന്ന് അനധികൃതവും അശാസ്ത്രീയവുമായി ചെങ്കല്ല്, മണ്ണ്. പൂഴി, മരം ഖനനം ചെയ്യുന്നതും കട്ടുകടത്തുന്നതുമായ സംഭവങ്ങൾക്കെതിരെ 1994 മുതൽ നിരന്തരമായി അധികൃതരെ സമീപിച്ചു വരികയാണ് കേശവനായക്. നാളിതുവരെ ജനപ്രതിനിധികളിൽ നിന്നോ സർക്കാരിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ ഒരനുകൂല നിലപാട് ഉണ്ടായില്ലെന്ന് കേശവനായക് പറയുന്നു.
ഇതിൽ പ്രതിഷേധിച്ച് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾക്കെതിരെ  സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രിയ സമർപ്പിച്ചിരുന്നു. കെ. സുരേന്ദ്രന് പിന്തുണ നൽകാമെന്ന തീരുമാനത്തിൽ പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു. സുരേന്ദ്രൻ്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും എന്നറിയിച്ച കേശവ നായക് ഇനിയും അധികൃതർ പ്രകൃതി ചൂഷണങ്ങൾക്കെതിരെ കണ്ണടക്കുകയാണെങ്കിൽ ഈ വർഷം സ്വതന്ത്രരായി മത്സരിക്കാൻ മുമ്പോട്ടു വന്ന മുഴുവൻ സ്ഥാനാർത്ഥികളെയും ചേർത്തുകൊണ്ട് ഒരു സ്വതന്ത്രമുന്നണിയുണ്ടാക്കി പ്രകൃതി ചൂഷണങ്ങൾക്കെതിരെ സജീവമായി പ്രവർത്തിക്കുമെന്ന്  വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

No comments