JHL

JHL

ഇന്ത്യൻ റാലി കോ-ഡ്രൈവർ മൂസാ ഷരീഫ് 350-ാം റാലിയുമായി ചരിത്രനേട്ടത്തിലേക്ക്!! ചെന്നൈ സൗത്ത് ഇന്ത്യൻ റാലി ഇതിന് സാക്ഷിയാകും.

കാസറഗോഡ് : ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ റാലി കോ-ഡ്രൈവർ മൂസാ ഷരീഫ് , ഈ മാസം 17 മുതൽ 19 വരെ ചെന്നൈയിൽ നടക്കുന്ന 49-ാമത് സൗത്ത് ഇന്ത്യ റാലിയിൽ കളത്തിലിറങ്ങുന്നതോടെ ഒരു അപൂർവ നേട്ടം കൂടി കൈവരിക്കുകയാണ്. ഈ റാലി ഏഷ്യ പസഫിക് റാലി ചാമ്പ്യൻഷിപ്പിന്റെ (APRC) രണ്ടാം റൗണ്ടും ഷരീഫിന്റെ കരിയറിലെ 350-ാമത്തെ റാലിയുമാണ്.ഇന്ത്യൻ മോട്ടോർസ്പോർട്സ് ചരിത്രത്തിൽ ഇതുവരെ ആരും കൈവരിക്കാത്ത നേട്ടമാണ് ഷരീഫ് ഇതുവഴി സ്വന്തമാക്കുക.

കാസർഗോഡ് മൊഗ്രാൽ പെർവാഡ് സ്വദേശിയായ ഷരീഫ് 1993 സീസണിൽ റാലി രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. അതിനുശേഷം 34 തുടർച്ചയായ സീസണുകളിൽ 57 വ്യത്യസ്ത ഡ്രൈവർമാരോടൊപ്പം മത്സരിച്ചു. അദ്ദേഹത്തിന്റെ 350 റാലികളിൽ 104 അന്താരാഷ്ട്ര മത്സരങ്ങളാണ്, 17 രാജ്യങ്ങളിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നനും ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ച കോ-ഡ്രൈവറുമാണ് ഇദ്ദേഹം.മൂസാ ഷരീഫ് ചരിത്ര നേട്ടം കൈവരിക്കുന്നത് ഉറ്റു നോക്കുകയാണ് കായിക പ്രേമികളും നാട്ടുകാരും.

No comments