JHL

JHL

ഇത്‌ മത്സര ഓട്ടമല്ല, യാത്രക്കാരെ പിടിക്കാനുള്ള നെട്ടോ ട്ടമാണ്:പിറകിലെ ബസ്സിന് വഴിമാറി കൊടുക്കാതെയുള്ള നിയമലംഘന ഓട്ടം


കാസർഗോഡ്.ട്രാഫിക് നിയമലംഘനത്തിന്റെ പിഴത്തുക പകുതിയാക്കി കുറക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം ഏറെ ചർച്ച ചെയ്യപ്പെടുമ്പോഴും ജില്ലയിലെ വിവിധയിടങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നില്ലാ എന്നത് ബസ് യാത്രക്കാർക്കും, പൊതുജനങ്ങൾക്കും, കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നു.

 2024 വരെ സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനത്തിന് വാഹന ഉടമകൾക്ക് മേൽ ചുമത്തിയ പിഴത്തുക പകുതിയാക്കി മന്ത്രിസഭയുടെ അവസാനത്തെ തീരുമാനം സർക്കാർ ഉത്തരവായി കഴിഞ്ഞയാഴ്ച  ഇറങ്ങുകയും ചെയ്തു.2026 ഏപ്രിൽ 30ന് മുമ്പ് അടക്കാനാണ് നിർദ്ദേശം.933 കോടിയോളം രൂപയാണ് സർക്കാറിന് പിഴയിനത്തിൽ മാത്രമായി 2024 കാലയളവിൽ കിട്ടാനുള്ളത് എന്നത് എത്രത്തോളം ട്രാഫിക് നിയമലംഘനങ്ങൾ നടന്നുവെന്നതിന്റെ നേർക്കാഴ്ചയാണ്. ഇതിനിടയിലാണ് ട്രാഫിക് നിയമലംഘനങ്ങൾ തുടർക്കഥയായി മാറുന്നതും.

 കാസർഗോഡ് ജില്ലയിലെ ട്രാഫിക് നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മോട്ടോർ വാഹന വകുപ്പിനോ, പോലീസിനോ വ്യക്തമായ ഒരു ഉത്തരമില്ല. നിയമലംഘനം നടത്തിയാൽ പിഴയിടുമെന്നും, പെർമിറ്റ് റദ്ദാക്കുമെന്നൊക്കെയാണ് അധികൃതർ പറയുന്നത്. കാസർഗോഡ് നഗരം എന്നും വാഹന കുരുക്കിലാണു ള്ളത്.ട്രാഫിക് നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതും. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയമ ലംഘനങ്ങളും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഉണ്ടായ വാഹനാപകടം ഇത്തരം മരണപാച്ചിലിനിടയിലുണ്ടായതാണ്. കാസർഗോഡ് ദേശീയപാത സർവീസ് റോഡിൽ മൊഗ്രാൽ പുത്തൂരിൽ വെച്ചാണ് സ്വകാര്യബസ്സും, കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചത്. പ്രധാന സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാരെ പിടിക്കാനുള്ള വെപ്രാളത്തിലാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ.ഇതിനെ മറികടക്കാൻ കെഎസ്ആർടിസി ബസുകളെ അനുവദിക്കാറുമില്ല. സ്വകാര്യ ബസ്സുകളാ കട്ടെ റോഡിന്റെ നടുഭാഗത്ത് തന്നെ നിർത്തിയിടുകയും ചെയ്യുന്നു.ഇത് ബസ് ജീവനക്കാർ തമ്മിൽ വാഗ്വാദത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്.പലപ്പോഴും നാട്ടുകാരുടെ ഇടപെടലുകളും ഉണ്ടാകാറുണ്ട്.വീതി കുറഞ്ഞ സർവ്വീസ് റോഡുകളിലൂടെയുള്ള ബസ്സുകളുടെ മത്സരയോട്ടം യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയാവു കയും ചെയ്യുന്നുണ്ട്.ഇത് നിയന്ത്രിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

No comments