JHL

JHL

സീതാംഗോളി-പെർള- ബദിയടുക്ക- മുള്ളേരിയ റൂട്ടിൽ കെഎസ്ആർടിസി ബസ് അനുവദിക്കണം' മർച്ചന്റ് യൂത്ത് വിംഗ് നിവേദനം നൽകി

കുമ്പള.കുമ്പളയിൽ സ്വകാര്യ ബസ് ജീവനക്കാരും,മർച്ചന്റ് യൂത്ത് വിംഗ് പ്രവർത്തകരും കുമ്പളയിലെ ട്രാഫിക് പരിഷ്കരണത്തെ ചൊല്ലി നഗരത്തിൽ കൊമ്പ് കോർത്തതോടെ പുതിയ തന്ത്രവുമായി മർച്ചന്റ് യൂത്ത് വിംഗ് നേതാക്കൾ രംഗത്ത്.

 സംസ്ഥാനത്ത് യുഡിഎഫ് ഭരണമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുമ്പോൾ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള യാത്രാ സൗജന്യം പ്രയോജനപ്പെടുത്താൻ കൂടുതൽ സ്ത്രീ യാത്രക്കാറുള്ള കുമ്പള- സീതാംഗോളി- ബദിയടുക്ക-പെർള മുള്ളേരിയ-റൂട്ടുകളിൽ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് യൂത്ത് വിങ് ഭാരവാഹികൾ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജിക്ക് നിവേദനം നൽകി.

 ഈ റൂട്ടിലോടുന്ന സ്വകാര്യബസ്സുകൾ കുമ്പള നഗര മധ്യത്തിൽ നിർത്തി യാത്രക്കാരെ കയറ്റാണോ, ഇറക്കാണോ തയ്യാറാകാത്ത സാഹചര്യത്തിലാണ് മർച്ചന്റ് യൂത്ത് വിംഗ് ഇത്തരമൊരു നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.മർച്ചന്റ് യൂത്ത് വിങ് ഭാരവാഹികളായ അഷ്റഫ് കെ എം സ്കൈലർ,ഹൈദർ അലി എ,അബൂബക്കർ സിദ്ദീഖ് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.



No comments