JHL

JHL

മൊഗ്രാൽ വാർഡുകളിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ യുഡിഎഫ് പദ്ധതി: ഗ്രീൻ സ്റ്റാർ പ്രവർത്തകർ രംഗത്തിറങ്ങി

മൊഗ്രാൽ.മൊഗ്രാലിൽ  തദ്ദേശ തെരഞ്ഞെടുപ്പിൽ മൊഗ്രാലിലേയും സമീപ പ്രദേശങ്ങളിലെയും 7 വാർഡുകളിൽ യുഡിഎഫ് നേടിയ തകർപ്പൻ ജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനും, ഓരോ വാർഡിലും എ കെ എം അഷ്റഫിന്റെ വോട്ടിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാനുമുള്ള പദ്ധതിക്ക് മൊഗ്രാൽ ഗ്രീൻ സ്റ്റാർ രൂപം നൽകി പ്രവർത്തനം ഊർജിതമാക്കി.

 ഓരോ വാർഡിലും പരമാവധി 100 വോട്ടുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ സ്റ്റാർ,യൂത്ത് ലീഗ് പ്രവർത്തകർ സജീവമായി ഇടപെടൽ നടത്തുന്നത്.മൊഗ്രാൽ കെ കെപ്പുറം വാർഡിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 434 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.ഇത് 600 വോട്ടായി വർദ്ധിപ്പിക്കുകയാണ് യുഡിഎഫ് ലക്ഷ്യം.

 മൊഗ്രാൽ ടൗൺ വാർഡിൽ 610 വോട്ടുകളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ 700 വോട്ടുകളായി ഉയർത്തും.കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡിൽ 543 വോട്ടുകൾ 700 ആക്കാനാണ് ശ്രമം. നടുപ്പളം വാർഡിൽ 607 വോട്ടുകൾ 800 ആയി ഉയർത്തും.ഇവിടെ വെൽഫയർ പാർട്ടിയുടെ 196 വോട്ടുകൾ ഈ പ്രാവശ്യം യുഡിഎഫിന് ലഭിക്കുകയും ചെയ്യും.ബദ്രിയ നഗറിയിലെ 427 വോട്ട് 500 ആയി ഉയർത്തും. പേരാലിൽ 732 വോട്ട് 800 ആയി ഉയർത്തും. ഇതിനായി ബൂത്ത് കമ്മിറ്റികൾ അതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.ഏഴു വാർഡുകളിൽ നിന്നായി തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ 3,972 വോട്ടുകൾ 5000മായി വോട്ടുകൾ വർദ്ധിപ്പിക്കാനാണ് പദ്ധതി കൊണ്ട് യുഡിഎഫ് ലക്ഷ്യമിടുന്നത്.ഇതുവഴി എ കെ എം അഷ്റ ഫിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനാ കുമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പ്രതീക്ഷയും.





No comments