നേതാക്കൾ വാക്കുപാലിച്ചില്ല; കണ്ണൂർ അബ്ദുല്ല മാസ്റ്റർ മത്സരരംഗത്ത് സജീവം
കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം.
കേവലം എഴുന്നൂറിൽ പരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ മുസ്‌ലിം ലീഗിനെ ഒരിക്കൽ കൂടി രക്ഷപ്പെടുത്തിയെടുക്കാൻ പ്രവർത്തകർ കൈയ്യും മെയ്യും മറന്ന് രംഗത്തിറങ്ങി പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അറിയപ്പെടുന്ന നേതാവ് കൂടിയായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരിക്കുന്നത്.
14 വർഷം മുമ്പ് മകൻ മുഹമ്മദ് ഇർഷാദിൽ നിന്ന് ലീഗ് നേതാവ് പാറക്കൽ അബ്ദുല്ലയുടെ ബന്ധുക്കൾ ഖത്തറിൽ വച്ച് കച്ചവടത്തിന് 1.18 കോടി രൂപ വാങ്ങി പറ്റിച്ച കേസ് പറഞ്ഞു തീർത്തതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കറകളഞ്ഞ മുസ്‌ലിം ലീഗുകാരനായ കണ്ണൂർ അബ്ദുല്ല മാസ്റ്ററുടെ സ്ഥാനാർത്ഥിത്തത്തിൽ കലാശിച്ചത്.
അന്ന് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പണം വാങ്ങിച്ചു നൽകാമെന്ന് ഉറപ്പു നൽകിയിരുന്നുവത്രെ. ഇതു വിശ്വസിച്ച് കാത്തിരുന്ന അബ്ദുല്ല മാസ്റ്ററും കുടുംബവും പിന്നീട് പല തവണ കുഞ്ഞാലിക്കുട്ടിയെയും മറ്റുനേതാക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അതിനു ശേഷമാണ് അബ്ദുല്ല മാസ്റ്റർ നിയമസഭ തെരഞ്ഞെടുപ്പുകളിൽ പത്രിക സമർപ്പിച്ചു തുടങ്ങിയത്.
ഇടക്കാല തെരഞ്ഞെടുപ്പുൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ നേതാക്കൾ ഇടപെട്ട് പത്രിക പിൻവലിപ്പിച്ചിരുന്നെങ്കിലും ഈ തെരഞ്ഞെടുപ്പിൽ നിലവിലെ എം.എൽ.എയും ലീഗ് മണ്ഡലം സെക്രട്ടറിയും നിരുത്തരവാദിത്തപരമായ സമീപനം സ്വീകരിക്കുകയായിരുന്നുവെന്ന് അബ്ദുല്ല മാസ്റ്റർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മകൻ മുഹമ്മദ് ഇർഷാദ്, ജമാൽ പുത്തിഗെ , സിറാജ് കണ്ണൂർ, സഫ്‌വാൻ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

Post a Comment