JHL

JHL

മഞ്ചേശ്വരത്ത് 14,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.കെ.എം. അഷറഫ് ജയിക്കുമോ? കണക്കുകൾ പറയുന്നത് എന്താണ്? 📝 നിസാർ പെറുവാഡ്

Article By Nizar Perwad

മഞ്ചേശ്വരത്തെ ചതുരംഗക്കളത്തിൽ ഇത്തവണ ഭാഗ്യം ആർക്കൊപ്പം? വോട്ടർമാരുടെ ആകെ എണ്ണത്തിലും വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലും വന്ന മാറ്റങ്ങൾ വച്ച് അവസാന ആഴ്ചയിലെ സംഭവ വികാസങ്ങളും കണക്കിലെടുത്ത് ഇത്തവണ ആർക്കാണ് മേൽക്കൈ എന്ന് പറയാൻ സാധിക്കും.

കേരളത്തിൽ ഏറ്റവും കൂടുതൽ സാമുദായിക ധ്രുവീകരണം നടന്ന മണ്ഡലമാണ് ലീഗും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്ന സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തെ മഞ്ചേശ്വരം.

 ഇവിടെ ഭൂരിപക്ഷ മത സമുദായത്തിൻ്റെ 80 ശതമാനത്തോളം വോട്ടർമാരും ബിജെപിയിൽ ഏകീകരിക്കപ്പെട്ടു കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. ഏറ്റവും കൂടുതൽ വോട്ട് consolidation നടന്നിട്ടുള്ളത് ഈ വിഭാഗത്തിലാണ്.

അതെ സമയം പ്രബല മതന്യൂനപക്ഷങ്ങളിൽ 65 ശതമാനം യുഡിഎഫ് പക്ഷത്തേക്കും വ്യക്തമായും ചാഞ്ഞിട്ടുണ്ട്.

📍 വോട്ടർ പട്ടികയിലെ മാറ്റങ്ങൾ:

മഞ്ചേശ്വരത്ത് അന്തിമ പട്ടിക തയ്യാറായപ്പോൾ ആകെ 2,30,133 വോട്ടർമാരാണുള്ളത്. അതിൽ സാമുദായിക പ്രാതിനിധ്യം ഇങ്ങനെ:

പ്രബല മതന്യൂനപക്ഷ വിഭാഗം: 1,30,000

ഭൂരിപക്ഷ സമുദായം: 93,000

കൊങ്കണി ക്രിസ്ത്യാനികൾ: 7,000.

SIR (Special Inclusion Drive) സമയത്ത് നാട്ടിൽ നിന്ന് താമസം മാറിയതും മരിച്ചതും ഉൾപ്പെടെ 16,000 വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു. പുതുതായി ചേർക്കപ്പെട്ട 19,000 വോട്ടുകളിൽ 13,000 വോട്ടുകൾ തങ്ങളുടേതാണെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. 2021-ൽ ഏകദേശം തുല്യ വോട്ടുകൾ ഉണ്ടായിരുന്നിടത്ത് നിന്ന് തങ്ങൾക്കുള്ള വലിയ മുന്നേറ്റം ഈ പുതിയ വോട്ടുകളിൽ നിന്നാണെന്ന് അവർ കണക്കുകൂട്ടുന്നു.

📍 പോളിംഗ് സാധ്യത:

സ്ഥിരതാമസമില്ലാത്തവരുടെ വോട്ടുകൾ നീക്കം ചെയ്തതുകൊണ്ട് ഇപ്രാവശ്യം പോളിംഗ് ശതമാനം ഉയരാൻ സാധ്യതയുണ്ട് (ഏകദേശം 82%).

📊 അത്രയും പോളിങ് വന്നാൽ മുന്നണികളുടെ ഏകദേശ വോട്ടുവിഹിതം (പ്രതീക്ഷിക്കുന്നത്):

🔹 യു.ഡി.എഫ് (UDF): പോൾ ചെയ്യപെടുന്ന പ്രബല ന്യൂനപക്ഷവിഭാഗത്തിൻ്റെ വോട്ടിൻ്റെ 65%: 68,900

ഭൂരിപക്ഷ വിഭാഗത്തിൻ്റെ 7%: 5,300

ക്രിസ്ത്യൻ വോട്ടിൻറെ 60%: 4,000

ആകെ പ്രതീക്ഷിക്കുന്ന വോട്ട്: 78,200

🔸 ബി.ജെ.പി (BJP):
ഭൂരിപക്ഷ സമുദായത്തിൻ്റെ വോട്ട് 80%: 61,000

പ്രബല ന്യൂനപക്ഷ വോട്ട് 2%: 2,000

ക്രിസ്ത്യൻ വോട്ട് 25%: 1,400

ആകെ പ്രതീക്ഷിക്കുന്ന വോട്ട്: 64,400

🔻 എൽ.ഡി.എഫ് (LDF) മറ്റു സ്വതന്ത്രർ NOTA എല്ലാം ചേർത്ത് ഏകദേശം 40,000 - 45,000 വോട്ടുകൾ.

അങ്ങനെ വന്നാൽ udf ന് ബിജെപി ക്ക് മേൽ 14000 വോട്ടിൻ്റെ ഭൂരിപക്ഷം വരും.

📉 വിജയസാധ്യതകളുടെ റേഞ്ച് (Minimum - Maximum): വോട്ടുകൾ അഞ്ചു ശതമാനം വരെ കൂടുകയോ കുറയുകയോ ചെയ്താൽ ചിത്രം മാറാം. അപ്പോൾ പ്രധാന എതിരാളികളുടെ റേഞ്ച് എങ്ങനെ വരുമെന്ന് നോക്കാം.

എ.കെ.എം. അഷറഫ് (UDF): 70,000 മുതൽ 86,000 വോട്ടുകൾ വരെ.

കെ. സുരേന്ദ്രൻ (BJP): 59,000 മുതൽ 72,000 വോട്ടുകൾ വരെ.

അപ്രതീക്ഷിതമായി വലിയ ഒരു swing വന്നാൽ അഷറഫിന് 14,000 ത്തിന് മുകളിൽ 26,000 വരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാം.

തിരിച്ച് അഷറഫിൻ്റെ വോട്ട് നില ഏറ്റവും കുറഞ്ഞ അവസ്ഥയിലും (Worst Case), സുരേന്ദ്രന്റെ വോട്ടുനില ഏറ്റവും ഉയർന്ന അവസ്ഥയിലും (Best Case) വന്നാൽ മാത്രമേ സുരേന്ദ്രന് 2,000 വോട്ടിനെങ്കിലും അട്ടിമറി വിജയം നേടാനാവൂ. എന്നാൽ ഇതിനുള്ള സാധ്യത 1 ശതമാനത്തിൽ താഴെ മാത്രമാണ്.

📝 നിസാർ പെറുവാഡ്


No comments